പോലീസ് കസ്റ്റഡിയിൽ അക്രമാസക്തനായി എംഡി എം എ കേസിലെ പ്രതി- വീഡിയോ കാണാം

nadapuram mdma

എംഡി എം എ കേസിൽ പ്രതിയായ യുവാവ് പോലീസ് കസ്റ്റഡിയിൽ അക്രമാസക്തനായി. ഇന്ന് രാവിലെ നാദാപുരത്ത് നിന്നും എംഡിഎംഎയുമായി പിടിക്കപ്പെട്ട വയനാട് സ്വദേശി മുഹമ്മദ് ഹിജാസാണ് അക്രമാസക്തനായത്. സ്റ്റേഷനിലെ ഫർണിച്ചറുകൾക്ക് കേടുപാടുകൾ വരുത്തി. കൂടാതെ സ്റ്റേഷനിൽ സൂക്ഷിച്ച വെള്ളം പൊലീസുകാർക്ക് മുകളിലേക്ക് ഒഴിച്ച് പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടിയ പ്രതിയെ സമീപത്തെ പറമ്പിൽ നിന്നും പൊലീസ് ബലം പ്രയോഗിച്ച് കീഴ്പെടുത്തുകയായിരുന്നു.

ALSO READ : നാദാപുരത്ത് വൻ ലഹരി മരുന്ന് വേട്ട; പിടികൂടിയത് 32 ഗ്രാം എം ഡി എം എ , രണ്ട് പേർ അറസ്റ്റിൽ

ഇന്ന് രാവിലെയാണ് കാറിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എ വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ്, കമ്പളക്കാട് സ്വദേശിനി അഖില എന്നിവരുടെ പക്കൽ നിന്നും നാദാപുരം പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി പേരേട് വാഹന പരിശോധനക്കിടയിലാണ് നാദാപുരം എസ് ഐ അനിഷ് വടക്കേടത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News