ഉത്തരവാദിത്തത്തോടെ സംസാരിക്കാൻ പഠിക്കേണ്ടതുണ്ട്; മൻസൂർ അലി ഖാനെ താക്കീത് ചെയ്ത് നടികർ സംഘം

വിവാദ പരാമർശത്തിന്റെ പേരിൽ മൻസൂർ അലി ഖാനെ താക്കീത് ചെയ്ത് തെന്നിന്ത്യൻ അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം. നടന്റെ പരാമർശങ്ങളിൽ അസോസിയേഷൻ ഞെട്ടൽ പ്രകടിപ്പിച്ചു.

ALSO READ:ഓസിസിനെതിരെ തിരിച്ചടിച്ച് ഇന്ത്യ; 3 വിക്കറ്റുകള്‍ നഷ്ടമായി

‘മുതിർന്ന നടൻ മൻസൂർ അലി ഖാന്റെ അഭിപ്രായങ്ങൾ ഞെട്ടിച്ചു. ഇന്നും സ്ത്രീകൾക്ക് സിനിമാ മേഖലയിൽ വിജയിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. നിരവധി വെല്ലുവിളികൾക്കിടയിലും മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന സ്ത്രീ അഭിനേതാക്കളെ കുറിച്ച് ഇത്തരം മോശം പരാമർശങ്ങൾ നടത്തുന്നത് അസന്നിഗ്ദ്ധമായി അപലപിക്കപ്പെടേണ്ടതാണ്. ഈ വിഷയത്തിൽ ഇരയായ നടിക്കൊപ്പം അസോസിയേഷൻ നിലകൊള്ളും. സഹതാരങ്ങളെ അപമാനിക്കുന്ന ഇത്തരം പരാമർശങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്. ഒരു അഭിനേതാവ്, സിനിമാ നിർമ്മാതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നയാൾ ഉത്തരവാദിത്തത്തോടെ സംസാരിക്കാൻ പഠിക്കേണ്ടതുണ്ട്,’ എന്നും അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.

ALSO READ: ‘പലസ്‌തീനെതിരായ ബോംബിങ് അവസാനിപ്പിക്കുക’; സുരക്ഷാസന്നാഹം മറികടന്ന് ഓസ്‌ട്രേലിയന്‍ പൗരന്‍, കൊഹ്‌ലിയെ കെട്ടിപ്പിടിച്ചു

അതേസമയം സിനിമാ മേഖലയിലെ നിരവധി പ്രമുഖരാണ് മൻസൂറിന്റെ ഈ പ്രസ്താവനക്കെതിരെ പ്രതികരണവുമായി എത്തിയത്. തൃഷയ്‌ക്കൊപ്പം റേപ്പ് സീൻ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതായും അതില്ലാതെ പോയതിൽ നിരാശയുണ്ടെന്നുമായിരുന്നു ‘ലിയോ’ സിനിമയുടെ പ്രസ് മീറ്റിൽ നടന്റെ പരാമർശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News