ആദ്യകാല ഓർമ്മകൾ പങ്കുവച്ച് മലയാള സിനിമയിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ ചലച്ചിത്ര താരം നദിയ മൊയ്‌ദു. മുംബൈയിൽ ജനിച്ചു വളർന്ന നദിയ അഞ്ചു പതിറ്റാണ്ട് മുൻപുള്ള മുംബൈയിലെ മലയാളി ജീവിതവും ഓർത്തെടുത്തു. അറുപത്തി അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന മുംബൈയിലെ ആദ്യകാല മലയാളി സമാജത്തിന്റെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട താരം.
മുംബൈയിൽ മുളുണ്ട് കേരള സമാജത്തിന്റ 64-മത് വാർഷിക പരിപാടിയിൽ വിശിഷ്ടാതിഥിയായെത്തിയ നദിയ മൊയ്‌ദു ആദ്യ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചലച്ചിത്ര താരമാണ്. 1984-ൽ പുറത്തിറങ്ങിയ ‘നോക്കെത്താത്തൊരു കണ്ണും നട്ട്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ഗേളിക്ക് ഇന്നും ആരാധകർ ഏറെയാണ്.
Also read:മൂന്ന് ദിവസം കൊണ്ട് 304 കോടി; ബോക്സ് ഓഫീസ് തൂത്തുവാരി ‘ദേവര’
സെൽഫിയെടുക്കാനും കുശലം പറയാനും വലിയ തിരക്കായിരുന്നു. മുംബൈയിലാണ് നദിയ ജനിച്ചു വളർന്നത്. അഞ്ചു പതിറ്റാണ്ട് മുൻപുള്ള മുംബൈയിലെ മലയാളി ജീവിതം നദിയ ഓർത്തെടുത്തു പറഞ്ഞു. അറുപത്തി അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന മലയാളി സമാജത്തിന്റെ ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിലെ സന്തോഷവും നദിയ പങ്കിട്ടു. മലയാളികൾ തന്നെ ഇപ്പോഴും പഴയ ഗേളിയായി കാണുവാൻ ഇഷ്ടപ്പെടുന്നുവെന്നാണ് ‘എവർഗ്രീൻ’ ലുക്കിന് പിന്നിലെ രഹസ്യമെന്തെന്ന ചോദ്യത്തോട് നദിയ പ്രതികരിച്ചത് .
സമാജം പ്രസിഡന്റ് കലാശ്രീ സി. കെ. കെ. പൊതുവാൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്ഥലം എം പി സഞ്ജയ് ദിന പാട്ടിൽ മുഖ്യാതിഥിയായിരുന്നു. ഒരു കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുവാനുള്ള കേരള സമാജത്തിന്റെ പദ്ധതി സാക്ഷാത്ക്കരിക്കുവാൻ വേണ്ട സഹായങ്ങൾ പാട്ടീൽ വാഗ്ദാനം ചെയ്തു. ശ്രീനാരായണ മന്ദിര സമിതി പ്രസിഡന്റ് എം ഐ ദാമോദരൻ, മുതിർന്ന കോൺഗ്രസ് നേതാവ് കുമാരൻ നായർ തുടങ്ങിയരും വേദി പങ്കിട്ടു. തുടർന്ന് പാരീസ് ലക്ഷ്മി അവതരിപ്പിച്ച നൃത്ത പരിപാടികളും വിവേകാനന്ദൻ നയിച്ച സംഗീത പരിപാടിയും അരങ്ങേറി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here