ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കുറ്റബോധം തോന്നിയ നിമിഷം, മനസ് തുറന്ന് നാഗ ചൈതന്യ

തെന്നിന്ത്യയിലെ മുന്‍ നിര യുവ താരങ്ങളിലൊരാളാണ് നാഗ ചൈതന്യ. നാഗ ചൈതന്യയുടെ സിനിമാ ജീവിതവും വ്യക്തി ജീവിതവും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. തെന്നിന്ത്യന്‍ നായിക സാമന്ത റൂത്ത് പ്രഭുവുമായുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനു ശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം തുടരുന്നതിനെ കുറിച്ചുമുള്ള വാര്‍ത്തകള്‍ പല തവണ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിട്ടുണ്ട്.

ഇപ്പോളിതാ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് നാഗ ചൈതന്യ. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കുറ്റബോധം തോന്നിയ നിമിഷം ഏതാണെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് നാഗചൈതന്യ. തനിക്ക് ജീവിതത്തില്‍ ഒന്നിനോടും കുറ്റബോധം തോന്നിയിട്ടില്ലെന്നായിരുന്നു നാഗചൈതന്യ മറുപടി നല്‍കിയത്. താന്‍ തിരഞ്ഞെടുത്ത കുറച്ച് ചിത്രങ്ങള്‍ വര്‍ക്കായില്ല എന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റൊന്നുമില്ലെന്നും താരം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News