‘പറഞ്ഞു പരത്തിയ കാരണങ്ങളല്ല സമന്തയുമായുള്ള വിവാഹമോചനത്തിലേക്ക് നയിച്ചത്’, നാഗ ചൈതന്യയുടെ മറുപടി വൈറലാകുന്നു

സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ ചർച്ചയായ ഒരു വിഷയമായിരുന്നു സമന്ത നാഗ ചൈതന്യ വേർപിരിയൽ. രണ്ടുപേർ പിരിയുന്നു എന്നതിനേക്കാൾ അതിന് പിറകിലുള്ള കാരണങ്ങൾ കണ്ടെത്താനായിരുന്നു പലർക്കും താല്പര്യം. പല തരത്തിലുള്ള കാരണങ്ങൾ ഇരുവരുടെയും പിരിയലിന് പിറകിൽ സോഷ്യൽ മീഡിയ കണ്ടെത്തി. കൂടെ പാപ്പരാസികളുടെ വിചിത്രമായ കണ്ടെത്തലും ഉണ്ടായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ നാഗചൈതന്യയുടെ ഒരു മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO READ: ‘അധികനേരം ഉമ്മവെക്കണ്ട’, രണ്‍ബീര്‍-രശ്മിക ചുംബനരംഗത്തിൻ്റെ നീളം കുറയ്ക്കണമെന്ന് സെൻസർ ബോർഡ്

ഒരു അഭിമുഖത്തിൽ, തന്നെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ വെബ് സീരീസ് ഏതെന്ന ചോദ്യത്തിന് മറുപടി നൽകുന്നതിനിടയിലായിരുന്നു സമന്തയുടെ ചിത്രമായ ഫാമിലി മാനെ കുറിച്ച് നാഗ ചൈതന്യ പറഞ്ഞത്. തനിക്കിഷ്ടപ്പെട്ട വെബ് സീരീസ് ഫാമിലി മാൻ ആണെന്നാണ് താരം പറഞ്ഞത്. ഇതോടെ ഇരുവരും പിരിയാനുണ്ടായ പാപ്പരാസികൾ കണ്ടെത്തിയ ഒരു പ്രധാന കാരണം തന്നെ അർത്ഥമില്ലാത്ത ഒന്നായി മാറി. സമന്തയെ അഭിനയത്തിൽ നിന്നും നാഗ ചൈതന്യ പിൻവലിക്കുന്നതാണ് വിവാഹ മോചനത്തിലേക്ക് നീണ്ട കാരണം എന്നായിരുന്നു സമൂഹ മാധ്യമങ്ങൾ പറഞ്ഞത്.

ALSO READ: മമ്മൂക്ക കരഞ്ഞാൽ തിയറ്ററാകെ കരയും, അങ്ങേയ്ക്കു മാത്രം സാധ്യമായ ധീരതയാണ് കാതൽ; വി എ ശ്രീകുമാർ

അതേസമയം, വിജയ് ദേവരകൊണ്ട ചിത്രമായ ഖുശിയാണ് സാമന്തയുടെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമ മികച്ച വിജയമാണ് നേ‌ടിയിരുന്നത്. സിതാഡെൽ എന്ന സീരീസ് സമാന്തയുടേതായി പുറത്തിറങ്ങാനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News