സമാന്തയുമായുള്ള ദാമ്പത്യ ജീവിതത്തിലെ പരാജയത്തെപ്പറ്റി വെളിപ്പെടുത്തി നാഗചൈതന്യ

ചലച്ചിത്ര നടി സമാന്തയുമായുള്ള തൻ്റെ ദാമ്പത്യ ജീവിതം പരാജയപ്പെട്ടതിൻ്റെ കാരണം വെളിപ്പെടുത്തി ചലച്ചിത്ര നടൻ നാഗ ചൈതന്യ. സംഭവിച്ചത് നിർഭാഗ്യകരമാണ്, എന്നാൽ തൻ്റെ ജീവിതത്തിൻ്റെ ആ ഘട്ടത്തോട് ബഹുമാനമുണ്ട് എന്നും നാഗചൈതന്യ പറഞ്ഞു. വിവാഹത്തോടെ തന്റെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ചതെല്ലാം നിർഭാഗ്യകരമായ സംഭവമാണെന്ന് നടൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

Samantha Ruth Prabhu and former husband Naga Chaitanya spotted under one roof? | People News | Zee News

മാധ്യമ വാർത്തകളാണ് തന്നെ വല്ലാതെ വിഷമിപ്പിച്ചത്. അവർ ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിപ്പിച്ചു. ഇപ്പോഴും അങ്ങനെ സംഭവിക്കുന്നുണ്ട്. സംഭവിച്ചതെല്ലാം സംഭവിച്ചു. രണ്ടുപേരും അവരവരുടെ വഴികളിൽ പോയി കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇനിയെങ്കിലും അത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം എന്നും നാഗചൈതന്യ പറഞ്ഞു.

Naga Chaitanya to debut on OTT with Amazon Prime Video : Bollywood News - Bollywood Hungama

2017ലാണ് സമാന്തയും നാഗ ചൈതന്യയും വിവാഹം കഴിക്കുന്നത്. നാല് വർഷങ്ങൾക്ക് ശേഷം 2021 ഒക്ടോബർ 2-ന് നാഗ ചൈതന്യയും സമാന്തയും സംയുക്തമായി തങ്ങളുടെ വേർപിരിയൽ പ്രഖ്യാപിച്ചു. തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രമായ കസ്റ്റഡിയാണ് പുറത്തിറങ്ങാനിരിക്കുന്ന നാഗ ചൈതന്യ ചിത്രം. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന കസ്റ്റഡി എന്ന ചിത്രത്തിൽ ഒരു പൊലീസ് കോൺസ്റ്റബിളായാണ് ചൈതന്യ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News