ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ഞങ്ങളുടെ വഴിയിലൂടെ മുന്നോട്ട് കൊണ്ട് പോകുകയാണ്; മനസ് തുറന്ന് നാഗ ചൈതന്യ

സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് മനസ് തുറന്ന് നടന്‍ നാഗ ചൈതന്യ. പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹമോചനത്തെ കുറിച്ച് നാഗ ചൈതന്യ തുറന്നുപറഞ്ഞത്.

‘ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ട് രണ്ട് വര്‍ഷത്തിലേറെയായി, ഞങ്ങള്‍ കോടതി വഴി വിവാഹമോചനം നേടിയിട്ട് ഒരു വര്‍ഷമായി. ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ ജീവിതം ഞങ്ങളുടെ വഴിയിലൂടെ മുന്നോട്ട് കൊണ്ട് പോകുകയാണ്. എന്റെ ജീവിതത്തിന്റെ ആ ഘട്ടത്തിനെക്കുറിച്ച് എനിക്ക് ബഹുമാനം മാത്രമേയുള്ളൂ. സാമന്ത സ്‌നേഹമുള്ള വ്യക്തിയാണ്, അവള്‍ എല്ലാ സന്തോഷത്തിനും അര്‍ഹയാണ്. അത് മാത്രമാണ്. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചില മാധ്യമങ്ങള്‍ ഊഹിച്ച് പറയുകയാണ്. ഇത് പൊതുസമൂഹത്തില്‍ ഞങ്ങളുടെ പരസ്പര ബഹുമാനത്തെ ഒരിക്കലും നന്നായി കാണിക്കുന്നില്ല. അത് വലിയ വിഷമം ഉണ്ടാക്കുന്നുണ്ട്.’- നാഗ ചൈതന്യ പറഞ്ഞു.

2017ലാണ് ഇരുവരും വിവാഹിതരായത്. 2021 ഒക്ടോബറില്‍ സംയുക്ത പ്രസ്താവനയിലൂടെയാണ് താരങ്ങള്‍ തങ്ങളുടെ വേര്‍പിരിയല്‍ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News