കുക്കി സ്ത്രീകള്‍ക്കെതിരായി നടന്ന ക്രൂരത: അപലപിച്ച്‌ നാഗാ തീവ്രവാദ സംഘടന

മണിപ്പൂരില്‍ കുക്കി സ്ത്രീകളെ ആള്‍ക്കൂട്ടം ആക്രമിച്ചത് കണ്ട് ലോകം ഞെട്ടിയിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക‍ഴിവുകേടാണ് ഈ ആക്രമണങ്ങളിലൂടെ വെളിവാകുന്നത്. രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും ക്രൂരമായ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെ ഈ ആക്രമണങ്ങളെ അപലപിച്ച് വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനകളിലൊന്നായ എൻ എസ്‌ സി എൻ (ഐ–എം) രംഗത്തെത്തി.

ALSO READ: മണിപ്പൂരിൽ സൈന്യത്തിന്‍റെ രണ്ട് ബസുകള്‍ തടഞ്ഞ് തീയിട്ടു, അക്രമങ്ങള്‍ക്ക് അറുതിയില്ല

സംഘടനയുടെ വനിതാ വിഭാഗമായ നാഷണൽ സോഷ്യലിസ്റ്റ്‌ വുമൺസ്‌ ഓർഗനൈസേഷൻ ഓഫ്‌ നാഗാലിം (എൻ എസ്‌ ഡബ്ല്യു ഒ എൻ) പ്രതികരണവുമായി രംഗത്തുവന്നു.
സ്‌ത്രീകളുടെ അവകാശങ്ങളും അന്തസ്സും ഹനിക്കപ്പെടുന്ന ഭയാനകമായ സാഹചര്യം ഞെട്ടിപ്പിക്കുന്നതാണെന്ന്‌ സംഘടനയുടെ പ്രസിഡന്‍റായ ഹൊഷെലി അചുമി പറഞ്ഞു. മണിപ്പൂരിൽ മുമ്പില്ലാത്തവിധം മനുഷ്യത്വം ആക്രമിക്കപ്പെടുകയാണ്‌. സ്‌ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ലൈംഗിക പീഡനങ്ങളെ കടുത്ത ഭാഷയിൽ അപലപിക്കുന്നുവെന്നും  അചുമി അറിയിച്ചു.

ALSO READ: പണമില്ല: ഓഫീസുകള്‍ ഒ‍ഴിഞ്ഞു, ജീവനക്കാരെ പിരിച്ചുവിടുന്നു, പൊട്ടിക്കരഞ്ഞ് ബൈജു രവീന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News