പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യം; നാഗാലാന്റിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ഒരു വിഭാഗം

ദ ഈസ്റ്റേൺ നാഗാലാന്റ് പീപ്പിൾസ് ഓർഗനൈസേഷൻ(ഇഎൻപിഒ) പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യവുമായി ലോക്‌സഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു. നാഗാലാന്റിലെ ആറു ജില്ലകൾ ചേർത്ത് പ്രത്യേക ഭരണസംവിധാനം അഥവാ പ്രത്യേക സംസ്ഥാനം വേണമെന്ന കടുംപിടുത്തത്തിൽ നിന്ന് പിന്മാറാൻ ഇവർ തയ്യാറല്ല. കേന്ദ്രം ആവശ്യം ഇനിയും പരിഗണിച്ചില്ലെങ്കിൽ സംസ്ഥാനത്തെ ഒരേയൊരു ലോക്‌സഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യില്ലെന്നാണ് ഇവരുടെ തീരുമാനം.

ALSO READ:  വീട്ടമ്മയ്ക്ക് നേരെ ആക്രമണം; പാലക്കാട് കാട്ടുപന്നികളെ വെടിവെച്ചുകൊന്ന് വനംവകുപ്പ്

സംസ്ഥാനത്തെ ഇരുപത് എംഎൽഎമാരും മറ്റ് പല സംഘടനകളുമായി മാരത്തോൺ ചർച്ചകൾ നടത്തിയ ശേഷം കഴിഞ്ഞ ദിവസവും തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.

ഈസ്റ്റേൺ നാഗാലാന്റ് ലെഗിസ്‌ലേച്ചേഴ്‌സ് യൂണിയനിലുള്ള 20 എംഎൽഎമാർ ഇഎൻപിഒ പ്രവർത്തകരോട് തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് എട്ടു മുതല്‍ തുടരുന്ന, അവര്‍ തന്നെ ആരംഭിച്ച ‘പബ്ലിക്ക് എമര്‍ജന്‍സി’ നാഗാലാന്റിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇനിയും തുടരും.  പ്രദേശത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇവർ അനുവദിക്കാത്ത സാഹചര്യമാണുള്ളത്. ഏഴ് നാഗാ വിഭാഗങ്ങളും അവരുടെ സഹവിഭാഗങ്ങളും ചേർന്ന സംഘടനയാണ് ഇഎൻപിഒ.

ALSO READ:  ‘മമ്മൂട്ടി ചെയ്‌ത ആ കഥാപാത്രങ്ങളിലേക്ക് മോഹൻലാലിനെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല’, സംവിധായകൻ ഭദ്രൻ പറയുന്നു

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ച ഇവർ കേന്ദ്ര മന്ത്രി ആഭ്യന്തരമന്ത്രി അമിത്ഷായുമായുള്ള ചർച്ചക്ക് ശേഷം തീരുമാനം മാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News