‘അവളുടെ ഫോണ്‍ റിങ് ചെയ്യുന്നത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും പേടിയാണ്, ആ കോള്‍ വരുമ്പോള്‍ നയന്‍താരയുടെ മൂഡ് പോകും’; തുറന്നുപറഞ്ഞ് നാഗാര്‍ജുന

Nagarjuna Nayantara

നയന്‍താരയുടെ പിറന്നാള്‍ ദിനത്തിലാണ് താരത്തിന്റെ വിവാഹ ഡോക്യുമെന്ററി, പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് ചെയ്യാന്‍ ആരംഭിച്ചത്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.

ഏറെ വിവാദങ്ങള്‍ക്കിടയിലായിരുന്നു നയന്‍താരയുടെ ഡോക്യുമെന്ററി പുറത്തിറങ്ങിയത്. നടി നയന്‍താരയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയില്‍ നിരവധി സംവിധായകരും അഭിനേതാക്കളും നയന്‍താരയ്‌ക്കൊപ്പമുള്ള അനുഭവങ്ങളും പങ്കുവച്ചിരുന്നു.

2006 ല്‍ പുറത്തിറങ്ങിയ ബോസ് എന്ന ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പം ഒന്നിച്ച് പ്രവര്‍ത്തിച്ചതിന്റെ ഓര്‍മകള്‍ നടന്‍ നാഗാര്‍ജുന അക്കിനേനിയും പങ്കുവച്ചിരുന്നു. നയന്‍താരയുടെ കാമുകന്റെ പേര് പറയാതെ ആ ബന്ധത്തെ കുറിച്ചായിരുന്നു നാഗാര്‍ജുന പറഞ്ഞത്.

Also Read : http://ആ സിനിമ ചെയ്തപ്പോൾ ബോഡി ഷെയിമിങ്ങ് കാരണം ഞാൻ തകർന്നു പോയി: നയന്‍താര

‘നയന്‍ സെറ്റിലേക്ക് വരുമ്പോള്‍, തീര്‍ച്ചയായും അവള്‍ സുന്ദരിയാണ്… പക്ഷേ അവളുടെ വരവ് തന്നെ രാജകീയമായിരുന്നു. അവരുടെ ചിരി വളരെ ആത്മാര്‍ഥത നിറഞ്ഞതായിരുന്നു. ഇത് ഞങ്ങള്‍ക്കിടയില്‍ പെട്ടെന്ന് തന്നെ അടുപ്പമുണ്ടാകാന്‍ കാരണമായി.

സുഹൃത്തായി ഞാന്‍ ആഗ്രഹിക്കുന്നതും ഇത്തരം ആളുകളെയാണ്. സ്വിറ്റ്സര്‍ലന്‍ഡില്‍ വച്ചൊരു പാട്ടിന്റെ ഷൂട്ടിങ്ങിലായിരുന്നു ഞങ്ങള്‍. റിലേഷന്‍ഷിപ്പില്‍ അവര്‍ വളരെ പ്രക്ഷുബ്ധമായ ഒരു സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് എനിക്കന്ന് മനസിലായി. അവരുടെ ഫോണ്‍ റിങ് ചെയ്യുന്നത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും പേടിയാണ്.

കാരണം ആ ഫോണ്‍കോള്‍ വന്നാല്‍ ആ പെണ്‍കുട്ടിയുടെ മൂഡ് മുഴുവന്‍ പോകും. അവള്‍ അന്നേരം ഫോണ്‍ ഓഫ് ചെയ്യും. നിങ്ങളൊരു വിജയിച്ച സ്ത്രീയാണ്, എന്തിനാണ് സ്വയം ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചെന്നും താന്‍ ഇതേക്കുറിച്ച് നയന്‍താരയോട് ചോദിച്ചിരുന്നു’ – നാഗാര്‍ജുന പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News