‘നഗരൂരിലെ യൂത്ത് കോൺഗ്രസ് നരനായാട്ട്’, ഡിവൈഎഫ്ഐ പ്രവർത്തകരെ അക്രമിച്ച സംഭവത്തിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ യൂത്ത് കോൺഗ്രസ് സംഘം അക്രമിച്ച സംഭവത്തിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിൽ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പ് ഇന്ന് നടന്നേക്കും. കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് മാറ്റിവയ്ക്കുകയായിരുന്നു.

ALSO READ: ‘യുപിയിൽ 600 ഗ്രാമങ്ങൾ പ്രളയ ഭീഷണിയിൽ’, ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത മഴ; ആശ്വസിക്കാൻ അഞ്ചുദിവസം കാത്തിരിക്കണം

പ്രതികൾ ആക്രമണത്തിനായി ഉപയോഗിച്ചിരുന്ന ഇരുമ്പ് തണ്ട് വടിവാൾ അടക്കമുള്ള ആയുധങ്ങളും, സഞ്ചരിക്കാൻ ഉപയോഗിച്ച വാഹനങ്ങളും കണ്ടെടുക്കേണ്ടതുണ്ട്. അതേസമയം ചികിത്സയിൽ കഴിയുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ അഫ്സൽ അടക്കമുള്ളവരുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി കൈവന്നു. ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ അഫ്സലിന് ഇനിയും ശസ്ത്രക്രിയകൾ ആവശ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News