നഗരൂർ യൂത്ത് കോൺഗ്രസ് ആക്രമണം; മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

നഗരൂരിൽ ഡി വൈ എഫ് ഐ പ്രവർത്തകർക്ക് നേരെയുള്ള യൂത്ത് കോൺഗ്രസ് ആക്രമണത്തിലെ പ്രതികളുടെ ജാമ്യം റദാക്കി. മുഴുവൻ പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി. 3 ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്.

കേസിൽ മൊത്തം 11 പ്രതികൾ ആണ് ഉള്ളത്. രണ്ടുപേർ മൈനർ ആണ്.മൂന്നുപേരെ റിമാൻഡ് ചെയ്തു.പ്രതികളായ മറ്റ് ആറു പേർക്ക് അനുവദിച്ചിരുന്ന ജാമ്യം റദ്ദ് ചെയ്തതോടെ പൊലീസ് ഇവരെയും കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പ്രതികൾ ഉപയോഗിച്ച വാഹനങ്ങളും, ആയുധങ്ങളും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് റിവ്യൂ പെറ്റീഷൻ നൽകിയത്.

ALSO READ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി അതിവേഗ ചാർജിങ് സ്റ്റേഷനുകൾ; ഇനിമുതല്‍ 2 ടെർമിനലുകളിലുമായി ഒരേ സമയം 8 വാഹനങ്ങൾ ചാർജ് ചെയ്യാം

അതേസമയം  അക്രമത്തിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർ ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഐഎമ്മും ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം മുപ്പതോളം വരുന്ന സംഘമാണ് ഡിവൈഎഫ്ഐ, സിപിഐഎം പ്രവർത്തകർക്കെതിരെ അക്രമം നടത്തിയത്. സംഭവത്തിൽ സുഹൈൽ അടക്കം എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടാലറിയുന്ന 20 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡണ്ട് സുഹൈൽ ബിൻ അൻവർ ആണ് അക്രമത്തിന് നേതൃത്വം നൽകിയത്. അക്രമത്തിൽ എട്ടോളം വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.

ALSO READ: ‘പ്രതിഭയാണ് പ്രതിഭാസമാണ്’; ലമീന്‍ യമാലിന്‍റെ ഗോളിന് ‘ലാലിഗ’യുടെ അഭിനന്ദനം ജഗതിയുടെ സിനിമാ ഡയലോഗിലൂടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News