മഹാരാഷ്ട്രയിൽ വിവാഹ വാർഷിക ദിനത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.നാഗ്പൂരിലാണ് സംഭവം. വിവാഹ വാർഷികം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിച്ചതിന് പിന്നാലെയാണ് ഇരുവരേയും വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നാഗ്പൂർ സ്വദേശികളായ ജെറിൽ ഡാംസെൻ ഓസ്കാർ (57), ഭാര്യ ആൻ (46) എന്നിവരെയാണ് മരിച്ച നിലയിൽ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിൽ വിവാഹ വാർഷികത്തോട് അനുബന്ധിച്ച് ആഘോഷം നടന്നിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഓസ്‌കാറിന്റെ മൃതദേഹം അടുക്കളയിൽ നിന്നും ആനിന്റെ മൃതദേഹം കിടപ്പുമുറിയിൽ നിന്നുമാണ് കണ്ടെത്തിയത്. വിവാഹ വസ്ത്രം ധരിച്ചാണ് ആൻ ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പ് അടക്കം എഴുതി വെച്ച ശേഷമായിരുന്നു ഇരുവരുടെയും ആത്മഹത്യ. സോഷ്യൽ മീഡിയയിൽ അടക്കം ഇവർ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികൾ അല്ലെന്ന് ദമ്പതികൾ ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. തങ്ങളെ ഒരേ ശവപ്പെട്ടിയിലെ സംസ്കരിക്കാവൂ എന്നും ഇവർ കുറിപ്പിൽ പറയുന്നുണ്ട്.
അതേസമയം ആത്മഹത്യയിലേക്ക് ദമ്പതികളെ തള്ളിവിട്ട കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അവർ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here