ഫോൺ വാങ്ങാൻ പതിനായിരം രൂപ നൽകിയില്ല; അമ്മയ്ക്ക് നേരെ വാൾ വീശി 18കാരൻ

ഫോണ്‍ വാങ്ങാന്‍ 10,000 രൂപ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 18 വയസ്സുള്ള ആണ്‍കുട്ടി അമ്മയ്ക്ക് നേരെ വാള്‍ വീശി ഭീഷണിപ്പെടുത്തി. നാഗ്പൂര്‍ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചതാണിത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് ജരിപത്ക പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അമ്മ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഫോണ്‍ വാങ്ങാന്‍ ആണ്‍കുട്ടി രൂപ ആവശ്യപ്പെട്ടത്. കൈയിൽ പൈസയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അവർ വിസമ്മതിച്ചപ്പോള്‍ 18കാരൻ ഉപദ്രവിക്കുകയും അമ്മയെയും സഹോദരിയെയും വാളു കൊണ്ട് ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് വീട് നശിപ്പിക്കുകയും ചെയ്തു.

Read Also: രാമായണ നാടകത്തിനിടെ ജീവനുള്ള പന്നിയുടെ വയറ് കീറി ഇറച്ചി ഭക്ഷിച്ചു; ഒഡീഷയിൽ വൻ വിവാദം

വനിതയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും സംഭവം നടന്ന് കുറച്ച് സമയത്തിന് ശേഷം വീട്ടില്‍ നിന്ന് ഓടിപ്പോയ കുട്ടിക്കായി അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

News Summary: An 18-year-old boy threatened his mother with a sword after she refused to pay Rs 10,000 to buy a phone.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News