ആ താരങ്ങൾ തിരക്കിലായത് കൊണ്ടാണ് ആർ ഡി എക്‌സിൽ ഷെയ്‌ന് പെപ്പെ നീരജ് എന്നിവർ വന്നത്: സംവിധായകൻ നഹാസ് ഹിദായത്

തിയേറ്ററുകളിൽ വലിയ വിജയമായിക്കൊണ്ടിരിക്കുകയാണ് യുവ താരങ്ങളുടെ ആർഡിഎക്സ് എന്ന സിനിമ. ഇപ്പോഴിതാ ചിത്രത്തിലേക്ക്, മുൻപ് താൻ ആലോചിച്ച താരങ്ങളെ കുറിച്ച് വ്യക്തമാക്കുകയാണ് സംവിധായകൻ നഹാസ് ഹിദായത്. ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു ഇവരെ കുറിച്ചൊക്കെ ആദ്യം ചിന്തിച്ചിരുന്നുവെന്ന് നഹാസ് പറയുന്നു. എന്നാൽ എല്ലാവരും ബിസിയായിരുന്നെന്നും, ഓരോരുത്തര്‍ക്കും ചെയ്തു തീര്‍ക്കാനുള്ളതും കമ്മിറ്റ് ചെയ്തതുമായിട്ടുള്ള പടങ്ങള്‍ ഉണ്ടായിരുന്നുവെന്നും സംവിധായകൻ പറയുന്നു.

ALSO READ: നമ്മുടെ അടുത്ത തലമുറയിലെ അടിപൊളി ഇടിക്കാരാണ് പെപ്പെയും ഷെയ്നും നീരജുമൊക്കെ: ബാബു ആന്റണി

‘ഞങ്ങള്‍ക്കാണെങ്കില്‍ എത്രയും പെട്ടെന്ന് പ്രൊജക്ട് നടക്കണം. ഈ കഥാപാത്രങ്ങള്‍ക്ക് ആപ്റ്റാവുന്ന രീതിയിലുള്ള മലയാളത്തിലുള്ള നടന്മാരുടെ ഒരു ലിസ്റ്റിട്ടിരുന്നു. പെപ്പെയെ മാത്രം നമ്മള്‍ ആദ്യം ഫിക്‌സ് ചെയ്തിരുന്നു. പെപ്പെയുടെ അടുത്ത് പോയിട്ടാണ് ഞാന്‍ ആദ്യം കഥ പറയുന്നത്. ഡോണി എന്ന കഥാപാത്രത്തിന് വേണ്ടി. കഥ കേട്ടപ്പോള്‍ തന്നെ നമുക്ക് ചെയ്യാമെന്ന് പെപ്പെ പറഞ്ഞു. അതിന് ശേഷം രണ്ടാമതായി ഷെയ്‌നിലേക്ക് പോയി. കാരണം പെപ്പെയും ഷെയ്‌നും സഹോദരങ്ങളാണ്. ഷെയ്ന്‍ അനിയനാണ് അപ്പോള്‍ ലുക്കിലൊക്കെ ഒരു സിമിലാരിറ്റി വേണം. അങ്ങനെ ഷെയ്‌നിലെത്തി. അവനോട് കഥ പറഞ്ഞ് ഓക്കെയായി’, നഹാസ് പറഞ്ഞു.

ALSO READ: ‘കുഞ്ഞിന് കണ്ണെഴുതുന്നതും കുളിപ്പിക്കുന്ന രീതിയുമെല്ലാം പ്രശ്‌നം; ചിലരുടെ വാക്കുകള്‍ ഡിപ്രെഷന് കാരണമാകുന്നു’: നടി ലിന്റു റോണി

‘പിന്നെ സേവ്യര്‍ എന്ന കഥാപാത്രത്തിന് എല്ലാവരും പ്രതീക്ഷിക്കുന്ന ഒരാള്‍ വരരുത് എന്നുണ്ടായിരുന്നു. നീരജിന്റെ ആ സമയത്ത് ചെയ്ത ഫാമിലി മാനിലൊക്കെ നല്ല പെര്‍ഫോമന്‍സുകള്‍ ചെയ്ത് നില്‍ക്കുന്ന സമയമാണ്. ആളെ എല്ലാവരും ഒരു കോമഡി രീതിയിലൊക്കെയാണ് പരിഗണിക്കുന്നത്. പുള്ളിയുടെ ഒരു ആക്ഷന്‍ വന്നാല്‍ സര്‍പ്രൈസിങ് ആയിരിക്കുമല്ലോ എന്ന് തോന്നി. ഞാന്‍ ഇങ്ങനെ ഒരു കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ നീരജിന് അതില്‍ താത്പര്യം തോന്നി. തന്നെ വെച്ച് ആരും പരീക്ഷിക്കാത്ത ഏരിയ ആണെന്നും ഇങ്ങനെ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരിക്കുന്ന സമയമായിരുന്നെന്നും പുള്ളി പറഞ്ഞു. പതിനഞ്ച് ദിവസം കൊണ്ടാണ് ആ നഞ്ചക്ക് വെച്ചുള്ള പരിപാടി പുള്ളി പഠിച്ചെടുത്തത്. മൂന്ന് പേരും നമ്മള്‍ പ്രതീക്ഷിച്ചതിന് മുകളില്‍ ചെയ്തിട്ടുണ്ട്. പിന്നെ നല്ല ട്രെയിനിങ്ങും കൊടുത്തിരുന്നു,’ നഹാസ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News