‘ആദ്യം അത് അംഗീകരിക്കണം’; വെടിനിർത്തലിന് തയ്യാറെന്ന് ഹിസ്ബുള്ള തലവൻ

NAIM QASEEM

ഇസ്രയേലുമായി വെടിനിർത്തലിന് തയ്യാറെന്ന് ഹിസ്ബുള്ളയുടെ പുതിയ തലവൻ നൈം ഖാസിം.
ഹിസ്ബുള്ളയുടെ പ്രധാന ശക്തി കേന്ദ്രങ്ങളിലെല്ലാം ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഹിസ്ബുള്ള തലവൻ രംഗത്ത് വന്നത്. എന്നാൽ ഇതിന് ചില വ്യവസ്ഥകൾ അംഗീകരിച്ചാൽ മാത്രമേ തങ്ങൾ ഈ തീരുമാനവുമായി മുന്നോട്ട് പോകുവെന്നും ഖാസിം വ്യക്തമാക്കി.

നിലവിൽ നടത്തുന്ന ആക്രമണം ആദ്യം നിർത്തേണ്ടത് ഇസ്രയേൽ ആണെന്നാണ് ഖാസിം വ്യക്തമാക്കുന്നത്. അങ്ങനെയെങ്കിൽ തങ്ങളും ആക്രമണം അവസാനിപ്പിക്കുമെന്നും എന്നാൽ തങ്ങൾ മുന്നോട്ട് വെക്കുന്ന നിബന്ധനകൾ കൂടി ഇസ്രായേലിന് അംഗീകരിക്കേണ്ടി വരുമെന്നാണ് അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.എന്നാൽ ഖാസിമിന്റെ പ്രസ്താവനയോട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ALSO READ; നല്ല മൊരിഞ്ഞ തട്ടുകട സ്റ്റൈൽ ഉള്ളിവട ആയാലോ ?

ലെബനന്റെ കിഴക്കൻ ഭാഗങ്ങൾ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമെന്ന് കരുതുന്ന ഇടമാണ്. എന്നാൽ ഇവിടങ്ങളിൽ അടുത്തിടെ ഇസ്രയേൽ കനത്ത ആക്രമണമാണ് നടത്തുന്നത്. ഇതിന് പിന്നാലെയാണ് ഹിസ്ബുള്ള തലവൻ വെടിനിർത്തൽ ചർച്ചകളിലേക്ക് വഴി തുറക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News