അമ്മ രണ്ടാമതും ഗര്‍ഭിണിയെന്ന വാർത്ത തമാശയായി തോന്നി, പക്ഷേ…. കണ്ണുനനയിച്ച് നൈനികയുടെ വാക്കുകൾ

തെന്നിന്ത്യൻ സിനിമാസ്വാദകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീന. തമിഴ്, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിൽ തിളങ്ങുന്ന മീന സിനിമയിലെത്തി 40 വര്‍ഷങ്ങള്‍ പിന്നിട്ടതിന്റെ ആഘോഷ പരിപാടി അടുത്തിടെയാണ് നടന്നത്. ചടങ്ങിനിടെ മീനയുടെ മകള്‍ നൈനിക വിദ്യാസാഗര്‍ അമ്മയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുന്നത്.

Meena daughter and theri fame baby nainika latest photoshoot pictures viral | Galatta

മീനക്കെതിരെ വന്ന വ്യാജവാർത്തകളിലുൾപ്പെടെ പ്രതികരിച്ചുകൊണ്ടുള്ള നൈനികയുടെ വാക്കുകൾ ഏവരുടെയും കണ്ണുനനയിച്ചു. അമ്മയേക്കുറിച്ച് മോശം കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുകയാണ് നൈനിക. അമ്മയും ഒരു മനുഷ്യസ്ത്രീയാണെന്നും അവർക്കും ഒരു ജീവിതമുണ്ടെന്നും പറഞ്ഞ നൈനിക നിങ്ങളോട് ഇങ്ങനെ ചെയ്താല്‍ വിഷമിക്കില്ലേയെന്നും ചോദിക്കുന്നുണ്ട്.

Also Read: ഷാരൂഖ് നായകന്‍, വിജയ് സേതുപതി വില്ലന്‍; ജവാനിലെ നിരസിച്ച ഓഫര്‍ സ്വീകരിച്ച് അല്ലു അര്‍ജുന്‍

അമ്മയും ഒരു മനുഷ്യസ്ത്രീയാണ്, എനിക്കുവേണ്ടിയെങ്കിലും കുപ്രചരണങ്ങൾ നിർത്തണം -മീനയുടെ മകൾ, Meena Actress, Meena and Vidyasagar, Meena Movies, Meena Family, Nainika, Meena's ...

”നിരവധി ന്യൂസ് ചാനലുകള്‍ എന്റെ അമ്മയെ പറ്റി വ്യാജ വാര്‍ത്തകള്‍ എഴുതി. അമ്മ രണ്ടാമതും ഗര്‍ഭിണിയായിരുന്നെന്നാണ് ഒരു ചാനല്‍ പറഞ്ഞത്. എന്നാൽ എനിക്കത് തമാശയായി തോന്നി. പിന്നീടങ്ങോട്ട് ഇത്തരം നിരവധി വാര്‍ത്തകള്‍ വന്നതോടെ എനിക്കത് ഇഷ്ടമല്ലാതായി. എന്നെയോര്‍ത്ത് ഇത്തരം വ്യാജവാർത്തകൾ നൽകുന്നത് നിര്‍ത്തൂ. അമ്മ ഒരു നായികയായിരിക്കും. പക്ഷെ അമ്മയും ഒരു മനുഷ്യനാണ്. ആരെങ്കിലും നിങ്ങളോട് ഇങ്ങനെ ചെയ്താല്‍ വിഷമിക്കില്ലേ”, നൈനിക വീഡിയോയിലൂടെ ചോദിക്കുന്നു. കുഞ്ഞിലേ അമ്മ തന്റെ എല്ലാകാര്യങ്ങളും നോക്കിയപോലെ ഇനി അമ്മയെ നോക്കുകയെന്ന ഉത്തരവാദിത്തം തനിക്കാണെന്നും നൈനിക പറയുന്നു. നടന്‍ രജിനികാന്ത്, രാധിക, റോജ, സുഹാസിനി, ശരത്കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. നൈനികയുടെ വാക്കുകൾ ഇവരുടെയെല്ലാം കണ്ണു നനയിച്ചു.

Baby Nainika HD wallpaper | Pxfuel

കഴിഞ്ഞ വർഷം ജൂണിലായിരുന്നു മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണം. അതിനു പിന്നാലെ മീന രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. വിജയ് നായകനായ തെരി എന്ന ചിത്രത്തിലൂടെ നൈനികയും ഏവർക്കും പ്രിയപ്പെട്ട താരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News