4249 കോടി വെള്ളത്തിലായി; ഒരാഴ്ച മുമ്പ് മോദി ഉദ്ഘാടനം ചെയ്ത മെട്രോ സ്റ്റേഷനെതിരെ വിമര്‍ശനം

ബെംഗളൂരുവില്‍ തുടരുന്ന കനത്ത മഴയില്‍  വെള്ളത്തില്‍ മുങ്ങി നല്ലൂര്‍ഹള്ളിയിലെ മെട്രോ സ്റ്റേഷന്‍. ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച മാത്രം കഴിഞ്ഞപ്പോഴാണ് പുതിയ മെട്രോ സ്റ്റേഷന്‍ വെള്ളക്കെട്ടിലായത്.സ്റ്റേഷന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഉദ്ഘാടനത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. പണി പൂര്‍ത്തിയാകും മുമ്പ് ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്തതാണോയെന്നാണ് അവരുടെ ആരോപണം.

4249 കോടിയോളം ചെലവഴിച്ചാണ് ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം നിര്‍മാണം പൂര്‍ത്തിയാക്കിയത്. വൈറ്റ്ഫീല്‍ഡും കൃഷ്ണരാജപുരവും ബന്ധിപ്പിക്കുന്നതാണ് 13.71 കിലോമീറ്റര്‍ നീളുന്ന രണ്ടാംഘട്ടം. പ്ലാറ്റ്ഫോമും ടിക്കറ്റ് കൗണ്ടറുമുള്‍പ്പടെയുള്ള ഭാഗങ്ങളാണ് കനത്ത മഴയില്‍ വെള്ളത്തിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News