നാമജപ ഘോഷയാത്ര; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും

തിരുവനന്തപുരത്ത് എൻ എസ് എസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. എൻ എസ് എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാറാണ് കൻ്റോൺമെൻ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

also read; മരം ട്രാക്ടറില്‍ കയറ്റുന്നതിനിടയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

മിത്ത് വിവാദവുമായി ബന്ധപ്പെട്ട് ഈ മാസം രണ്ടിനായിരുന്നു നാമജപയാത്ര എന്ന പേരിൽ എൻ എസ് എസ് പ്രതിഷേധ പ്രകടനം നടത്തിയത്. ഗതാഗതം തടസ്സപ്പെടുത്തിയതിനും, നിയമവിരുദ്ധമായി സംഘം ചേർന്നതിനുമാണ് സംഗീത് കുമാറിനും കണ്ടാലറിയാവുന്ന ആയിരം പേർക്കുമെതിരെ കേസ്സ് എടുത്തത്. മാർഗ്ഗതടസ്സമുണ്ടാക്കിയില്ലെന്നും, തങ്ങൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ് ഹർജിയിലെ വാദം. ജസ്റ്റിസ് രാജാവിജയരാഘവൻ്റെ ബഞ്ച് പതിനെട്ടാമത്തെ ഇനമായി നാളെ കേസ് പരിഗണിക്കും.

also read; മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടി; ബിരേന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുക്കി ഗോത്ര പാര്‍ട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News