‘ആദ്യം എല്ലാവരും നിരസിച്ചു,സംവിധായകനെ വരെ മാറ്റേണ്ടി വന്നു’; പുരസ്ക്കാരം ലഭിച്ചതിൽ സന്തോഷം, നമ്പി നാരായണന്‍

‘റോക്കട്രി- ദി നമ്പി എഫക്ട്’ എന്ന സിനിമയെ 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സിനിമയായി തിരഞ്ഞെടുത്തതില്‍ വലിയ സന്തോഷമെന്ന് നമ്പി നാരായണന്‍. ഈ സന്തോഷം വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല. സിനിമയ്ക്ക് വേണ്ടി ഇറങ്ങിയപ്പോള്‍ എല്ലാവരും അതിനെ നിരസിക്കുകയാണുണ്ടായത്. സ്റ്റേ കിട്ടും സിനിമ നടക്കില്ല തുടങ്ങിയ പല ഭയങ്ങളില്‍ നിന്നാണ് ഈ സിനിമയുണ്ടാകുന്നത്. സംവിധായകനെ മാറ്റേണ്ടി വന്നു. അവിടെയാണ് മാധവന്‍ തന്നെ സംവിധാനം ചെയ്യാമെന്ന് തീരുമാനമുണ്ടാകുന്നത്,നമ്പി നാരായണൻ ആരാണെന്ന് സിനിമ പറയുന്നുണ്ട്… അദ്ദേഹം പറയുന്നു.

Also Read: ദേശീയ ചലച്ചിത്ര പുരസ്‌കാരം; വിജയികളെ അഭിനന്ദിച്ച് മന്ത്രി സജി ചെറിയാൻ

അതേസമയം, മാധവൻ ഈ സിനിമയെ ഹൃദയത്തിലേയ്ക്കാണ് എടുത്തത്. അദ്ദേഹത്തിന് ഈ സിനിമയെടുക്കണമെന്ന് എന്നേക്കാള്‍ ദൃഢനിശ്ചയമുണ്ടായിരുന്നു. അതിലെ പല സീനുകളും കാണിക്കാന്‍ സാധിച്ചില്ലായെന്നും പുരസ്‌ക്കാര പ്രഖ്യാപനത്തിന്ശേഷം നമ്പി നാരായണൻ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News