ഭക്ഷണശാലകള്‍ക്ക് മുന്നില്‍ കടയുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണം; ഉത്തര്‍പ്രദേശിന് പിന്നാലെ നിര്‍ദേശവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഭക്ഷണശാലകള്‍ക്ക് മുന്നില്‍ കടയുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശവുമായി മധ്യപ്രദേശ് സര്‍ക്കാരും. ബിജെപി ഭരിക്കുന്ന ഉജ്ജെയിനി മുന്‍സിപ്പല്‍ കോര്‍പറേഷനാണ് കടയുടമകള്‍ പേരും മൊബൈല്‍ നമ്പരും പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവിറക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് 2000 രൂപ പിഴയടയ്ക്കാനും ഉത്തരവില്‍ പറയുന്നു. അതേസമയം മുസ്ലിം വ്യാപാരികളെ ലക്ഷ്യംവെച്ചുള്ള യു പി സര്‍ക്കാരിന്റെ നടപടിയുടെ തുടര്‍ച്ചാണിതെന്ന വിമര്‍ശനം ശക്തമാകുന്നു.

ALSO READ:നീറ്റ് യുജി പരീക്ഷ; ക്രമക്കേട് ഒറ്റപ്പെട്ടതെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിയുന്നു, ഹര്‍ജികള്‍ നാളെ സുപ്രീംകോടതി പരിഗണിക്കും

കന്‍വര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളില്‍ കടയുടമകളുടെ പേര്് പ്രദര്‍ശിപ്പിക്കണമെന്ന യുപി സര്‍ക്കാരിന്റെ ഉത്തരവില്‍ കടുത്ത പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് മധ്യപ്രദേശിലും ഉത്തരവ് നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ബിജെപി ഭരിക്കുന്ന ഉജ്ജെയിനി മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെ കടയുടമകളോടാണ് പേരും മൊബൈര്‍ നമ്പരും പ്രദര്‍ശിപ്പിക്കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. നിയമം ലംഘിക്കുന്നവര്‍ 2000 രൂപ പിഴ അടക്കണം, രണ്ടാമതും ലംഘിച്ചാല്‍ പിഴ 5000 ആകുമെന്നും നിരദേശമുണ്ട്.

ALSO READ:ബാങ്ക് നിക്ഷേപം കുറയുന്നു, നടപടികള്‍ ആവശ്യം ; ആശങ്ക പ്രകടിപ്പിച്ച് ആര്‍ബിഐ

മതപരമായ നഗരമാണ് ഉജ്ജെയിനിയെന്നും നിരവധി വിശ്വാസികളെത്തുന്നതിനാല്‍ ഇവരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നും കോര്‍പറേഷന്‍ കമ്മീഷണര്‍ ആഷിഷ് പദിക് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് കടയുടമകളുടെ സേവനം പ്രയോജനപ്പെടുത്താനും ആളുകള്‍ വഞ്ചിക്കപ്പെടാതിരിക്കാനുമാണ് നടപടിയെന്നുമാണ് ന്യായീകരണം. അതേസമയം ഇത് മുസ്ലിം വ്യാപാരികളെ ലക്ഷ്യംവെച്ചുള്ള നീക്കമാണെന്നും ഉത്തര്‍പ്രദേശില്‍ നടപ്പിലാക്കിയതിന് സമാനമായ നടപടിയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. കന്‍വര്‍ യാത്രയെത്തുടര്‍ന്നുള്ള യു പി സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കണമെന്നും ഭരണഘടനയെ തകര്‍ക്കുന്ന ഉത്തരവ് സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണെന്നും ആക്ഷേപം നിലനില്‍ക്കെയാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെയും നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News