ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കണം; പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി, പാസാക്കി നിയമസഭ

ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കണമെന്ന പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി. പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി. ഇതിന് മുൻപും പ്രമേയം അവതരിപ്പിച്ചിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം. സാങ്കേതിക കാരണം കാരണമാണ് വീണ്ടും അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കെജ്‌രിവാളിന്റെ ജയില്‍വാസം നീളും ; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി

ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽ മതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചുവെന്നും ഇതേത്തുടർന്നാണ് പ്രമേയം വീണ്ടും അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: ‘മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ’; പ്രിവ്യൂ ഷോ ജൂൺ 29 ന് കിൻഫ്ര പാർക്കിലെ രാമു കാര്യാട്ട് മിനി സ്ക്രീനിൽ നടക്കും

ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതി വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് പ്രമേയത്തിലൂടെ സഭ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. 2023 ൽ അവതരിപ്പിച്ച പ്രമേയം ഭേദഗതി വരുത്തിയാണ് ഇപ്പോൾ അംഗീകരിച്ചത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News