മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ഒരു ചീറ്റ കൂടി ചത്തു. നമീബിയയിൽ നിന്ന് എത്തിച്ച ശൗര്യ എന്ന ചീറ്റയാണ് ചത്തത്. ഇതുവരെ മൂന്ന് കുഞ്ഞുങ്ങളടക്കം 10 ചീറ്റകളാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ചത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു .
മൃഗങ്ങള്‍ തമ്മിലുള്ള പോര്, രോഗങ്ങള്‍, മുറിവുകള്‍ തുടങ്ങിയ കാരണങ്ങളാലാണ് ചീറ്റകള്‍ ചത്തതെന്നാണ് വിലയിരുത്തല്‍.രാജ്യത്ത് 70 വര്‍ഷം മുമ്പ് വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയാണ് പ്രൊജക്ട് ചീറ്റ. ഇതിന്റെ ഭാഗമായി 20 ചീറ്റകളെയാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here