ഇന്ന് അവളുടെ 20-ാം പിറന്നാളാണ്,ഇല്ലാതായത് ഞങ്ങളുടെ പ്രതീക്ഷ; പ്രതികരിച്ച് കൊല്ലപ്പെട്ട നമിതയുടെ മാതാപിതാക്കൾ

മൂവാറ്റുപുഴ നിർമല കോളേജ് വിദ്യാർത്ഥിനി ബൈക്കിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ യുവാവിന് കടുത്ത ശിക്ഷ ലഭ്യമാക്കണമെന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ. കുടുംബത്തിന്റെ വലിയ പ്രതീക്ഷയാണ് മകളുടെ അകാലവിയോഗത്തിലൂടെ നഷ്ടമായത്. ഇനിയൊരാൾക്കും മകളുടെ അവസ്ഥയുണ്ടാവരുതെന്നും മരിച്ച നമിതയുടെ മാതാപിതാക്കള്‍ പറഞ്ഞു.

നമിതയുടെ ഇരുപതാം ജന്മദിനമാണ് ഇന്ന്. മകളുണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ട ദിനം.എന്നാൽ തങ്ങളുടെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഈ മാതാപിതാക്കൾ. കോളേജിൽ പോയ മകൾ ഇനി തിരിച്ചുവരല്ലെന്ന സത്യം ഉൾക്കൊള്ളാൻ ഇനിയും ഇവർക്ക് ആയിട്ടില്ല.ബുധനാഴ്ചയാണ് മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിദ്യാർത്ഥിയായിരുന്ന നമിത ബൈക്കിടിച്ച് മരിച്ചത്.തന്റെ മകളെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് കടുത്ത ശിക്ഷ നൽകണം എന്ന് നമിതയുടെ മാതാപിതാക്കളായ രഘുവും ഗിരിജയും പറഞ്ഞു.

Also Read: വിദ്യാര്‍ത്ഥിനിയെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ ആൻസൺ റോയിക്കെതിരെ നടപടിക്കൊരുങ്ങി എം വി ഡി

മറ്റൊരു കുട്ടിക്കും തൻറെ മകളുടെ അവസ്ഥ ഉണ്ടാവരുതെന്നാണ് ഇപ്പോൾ ഇവരുടെ പ്രാർത്ഥന.നമിതയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിൽ ബൈക്കോടിച്ചിരുന്ന ആൻസൺ റോയിക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിരുന്നു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആൻസൻ ആശുപത്രി വിട്ടാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം.

Also Read: ചാനല്‍ ചര്‍ച്ചയില്‍ കോറോം നാടിനേയും സിപിഐഎമ്മിനേയും അപമാനിച്ച് പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News