‘ജിഷ്ണുവിനെ മിസ് ചെയ്യുന്നു’, ഒത്തുകൂടി ‘നമ്മൾ’ കോളേജ് സുഹൃത്തുക്കൾ

മലയാളികൾക്ക് സുപരിചിതമായ ചലച്ചിത്രമാണ് നമ്മൾ. കമൽ സംവിധാനം ചെയ്ത് 2002ൽ റിലീസ് ചെയ്ത ചിത്രം ജിഷ്ണു, സിദ്ധാർഥ് ഭരതൻ തുടങ്ങിയ ഒരു കൂട്ടം പുതുമുഖങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു. നടി ഭാവനയുടെയും ആദ്യ ചിത്രം ‘നമ്മൾ’ ആയിരുന്നു. ചിത്രം വലിയ വിജയമാകുകയും പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു.

ഇപ്പോൾ ‘നമ്മൾ’ സിനിമയിലെ അഭിനേതാക്കൾ എല്ലാം ഒത്തുകൂടിയതാണ് സോഷ്യൽ മീഡിയയിലെ പ്രധാനപ്പെട്ട വൈറൽ വാർത്ത. സിദ്ധാർഥ് ഭരതനാണ് താരങ്ങൾ ഒത്തുകൂടിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടിരിക്കുന്നത്. ദിനേശ് പ്രഭാകർ, നടൻ പ്രശാന്ത് അലക്‌സാണ്ടർ തുടങ്ങിയവരെയും ഫോട്ടോയിൽ കാണാം. ‘ 20 വർഷത്തിനുശേഷം കോളേജ് സുഹൃത്തുക്കളുടെ മനോഹരമായ ഒരു ഒത്തുചേരൽ, ജിഷ്ണുവിനെ ഒരുപാട് മിസ് ചെയ്യുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സിദ്ധാർഥ് ഭരതൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ജിഷ്ണുവും സിദ്ധാർഥും ഭാവനയും അടക്കമുള്ള പുതുമുഖങ്ങൾക്ക് മികച്ച തുടക്കം നൽകിയ സിനിമയായിരുന്നു നമ്മൾ. ചിത്രം വലിയ വിജയമാകുകയും നിരവധി അവാർഡുകൾ നേടുകയും ചെയ്തിരുന്നു. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അഭിനയിച്ച ജിഷ്ണു പിന്നീട് പല സിനിമകളിലും വേഷമിട്ടു. 2016ൽ വെറും 35 വയസ്സ് മാത്രമിരിക്കെ ക്യാൻസർ ബാധിച്ചായിരുന്നു ജിഷ്ണുവിന്റെ മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News