വിജയ് ഇങ്ങനെ അഭിനയിക്കുന്നത് കാണുന്നത് ആദ്യം, സോഷ്യൽ മീഡിയയിൽ തരംഗമായി പാർത്ഥിപൻ, ബാലയ്യ സിനിമ ലിയോയ്ക്ക് വെല്ലുവിളിയാകുമോ?

ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം വന്നതോടെ വിജയ് കഥാപാത്രമായ പാർത്ഥിപന് കയ്യടിച്ച് സോഷ്യൽ മീഡിയ. താരത്തിന്റെ ഏറ്റവും മികച്ച കഥാപാത്രമാണ് ലിയോയിലേതെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. ഇമോഷണൽ രംഗംങ്ങളെ ഇത്രത്തോളം ഭംഗിയിൽ അവതരിപ്പിക്കുന്ന ഒരു വിജയ് മുൻപ് ഉണ്ടായിട്ടില്ലെന്നും, കരിയറിലെ മികച്ച പ്രകടനമായി ഇത് വാഴ്ത്തപ്പെടുമെന്നും പ്രേക്ഷകർ പ്രതികരിക്കുന്നു.

ALSO READ: ഉരുളക്കിഴങ്ങ് ചിപ്സും കൊക്കയ്‌നും തുല്യ ആസക്തിയുണ്ടാക്കുന്നു, ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

അതേസമയം, ചിത്രം എൽ സി യുവിലെ മറ്റൊരു കഥാപാത്രത്തിന്റെ കഥയാണെന്നാണ് വിലയിരുത്തൽ. പതിവ് വിജയ് ചിത്രങ്ങളെക്കാളും ഒരുപടി മുന്നിലാണ് ലോകേഷിന്റെ ലിയോ എന്നും, ഇതുവരേക്കും ഇങ്ങനെ ഒരു വിജയ് അണ്ണനെ തങ്ങൾ കണ്ടിട്ടില്ലെന്നുമാണ് ആരാധകർ പറയുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രമാണ് ലിയോ. 655 സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദർശനം.

ALSO READ: ‘രാമക്ഷേത്രത്തിന് വിദേശ രാജ്യങ്ങളിൽ നിന്ന് പണം വാങ്ങാം, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പാടില്ല’; കേന്ദ്രത്തിൻ്റെ ഇരട്ടത്താപ്പിനെതിരെ തോമസ് ഐസക്

കേരളം കണ്ട ഏറ്റവും വലിയ സിനിമാ റിലീസാണ് ഇതെന്നാണ് റിപ്പോർട്ട്. അതേസമയം ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തനിക്കൊപ്പം നിന്ന എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ട് ലോകേഷ് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ദളപതി വിജയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി എന്നാണ് ആ പോസ്റ്റിൽ ലോകേഷ് കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News