ഹാട്രിക് ഹിറ്റാകാൻ ഹിറ്റ് 3; നാനിയുടെ 32-ാമത് ചിത്രത്തിന്റെ സ്നീക്ക് പീക് പുറത്തിറങ്ങി

Hit 3

ത്രില്ലർ സിനിമ പ്രേമികളുടെ പ്രിയം പിടിച്ചുപറ്റിയ തെലുങ്ക് ത്രില്ലർ സിനിമയായ ഹിറ്റിന്റെ സീക്വൽ ‘ഹിറ്റ് 3’യുടെ സ്നീക്ക് പീക് റിലീസായി. സുര്യാസ് സാറ്റർഡേയിലൂടെ ഹാട്രിക് ബ്ലോക്ബസ്റ്റർ സ്വന്തമാക്കിയ തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത്തെ ചിത്രം കൂടിയാണ് ‘ഹിറ്റ് 3’. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്.

Also read: കോടികൾ നികുതിയടച്ച് താരങ്ങൾ; പട്ടികയിൽ ഒന്നാമത് ഷാരൂഖ്, മലയാളത്തിൽ മോഹൻലാൽ

ആക്ഷൻ ത്രില്ലർ ചിത്രമായ ഹിറ്റ് 3 യുടെ സ്നീക് പീക്ക് വീഡിയോ ഹണ്ടേഴ്‌സ് കമാൻഡ് എന്ന് പേരിലാണ് പുറത്ത് വിട്ടിരിക്കുന്നത്. അർജുൻ സർകാർ എന്ന ശക്തമായ കഥാപാത്രമായാണ് നാനി ഈ ചിത്രത്തിൽ വേഷമിടുന്നത്. 2025 മെയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: സിനിമാസെറ്റുകളിൽ വനിതാ കമ്മിഷൻ പരിശോധന നടത്തുമെന്ന് പി സതീദേവി

ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, വി എഫ് എക്സ് സൂപ്പർവൈസർ: VFX DTM, ഡി ഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News