യാത്രകൾക്ക് കൂട്ടായി നഞ്ചിയമ്മ പുതിയ കാർ സ്വന്തമാക്കി

നഞ്ചിയമ്മയുടെ യാത്രകൾക്ക് കൂട്ടായി ഇനി പുതിയ കാർ . ഫേസ്ബുക്ക് പേജിലൂടെയാണ് നഞ്ചിയമ്മ പുത്തൻ കാർ സ്വന്തമാക്കിയ വിവരം ഏവരെയും അറിയിച്ചത്. കിയാ സോണറ്റ് ആണ് നഞ്ചിയമ്മയുടെ ഏറ്റവും പുതിയ കാർ. ഇതിന് 7.79 – 14.89 ലക്ഷമാണ് ഇന്ത്യയിലെ വിപണിവില.

also read :‘മൂന്നോ നാലോ കൊല്ലം മാത്രം ഇവിടെ നിന്നാല്‍ പോര, നടനെന്ന നിലയില്‍ ഞാന്‍ വളര്‍ന്നു’, മനസ് തുറന്ന് നിവിൻ പോളി

സിനിമയെകുറിച്ചോ അഭിനയിക്കുന്നവരെ പറ്റിയോ യാതൊരു അറിവും ഇല്ലാത്ത നഞ്ചിയമ്മ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ അപ്രതീക്ഷിത വരവിലൂടെ മലയാളികളുടെ ഇഷ്ട ഗായികയാവുകയായിരുന്നു. ഇതിലെ ഗാനത്തിന് വാരിക്കൂട്ടിയ പുരസ്‌കാരങ്ങൾ നിരവധിയാണ്. ഇതിലെ ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ അംഗീകാരം നഞ്ചിയമ്മക്ക് നേടിക്കൊടുത്തു. പിന്നീട് ഈ നാടൻപാട്ട് കലാകാരിയെ തേടിയെത്തിയത് നിരവധി അംഗീകാരങ്ങളാണ്. മികച്ച ഗായികയ്ക്കുള്ള ദേശീയ അംഗീകാരം നേടിയപ്പോൾ നഞ്ചിയമ്മയും അട്ടപ്പാടിയും ഒരുപോലെയാണ് ലോകശ്രദ്ധ നേടിയത്.

also read :‘ഈ രൂപത്തില്‍ തന്നെ നടക്കേണ്ടി വരും, ഒന്നും ചെയ്യാന്‍ പറ്റില്ല’: വൈറലായ ലുക്കിനെ കുറിച്ച് വിനയ് ഫോർട്ട് പറയുന്നു

‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ ‘കലക്കാത്ത’ എന്ന ഗാനം നഞ്ചിയമ്മ തന്നെയാണ് എഴുതിയത് പാടിയതും. ഇരുള ഭാഷയിൽ എഴുതിയ ഗാനത്തിന് ജെയ്ക്സ് ബിജോയ് സംഗീതം നൽകിയത്. ഇതിന് പിന്നാലെ നഞ്ചിയമ്മയ്ക്ക് മലയാള സിനിമയിലേക്കുള്ള വാതിൽ മെല്ലെ തുറന്നു. ചിലതിൽ അഭിനയിക്കാനും അവസരം ഉണ്ടായി. സർക്കാരിന്റെ ‘ലൈഫ് മിഷൻ’ പദ്ധതിക്ക് വേണ്ടി പാടിയതും നഞ്ചിയമ്മയാണ്. എന്നാലും ഇപ്പോഴും ‘അയ്യപ്പനും കോശിയും’ സിനിമയിലെ ഗാനമാണ് നഞ്ചിയമ്മ എന്ന ഗായികയെ അടയാളപ്പെടുത്തുന്നത്. പ്രശസ്തി തേടി വന്നെങ്കിലും, ഇന്നും സാധാരണക്കാരിയായി തന്നെയാണ് നഞ്ചിമ്മയുടെ ജീവിതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News