ലെറ്റര്‍ബോക്‌സ്ഡ് റേറ്റിംഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ച് നന്‍പകല്‍ നേരത്ത് മയക്കം ലോകശ്രദ്ധയില്‍

ലെറ്റര്‍ബോക്‌സ്ഡ് ലിസ്റ്റില്‍ ഇടം പിടിക്കുന്ന സിനിമകളെ ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകര്‍ മികച്ചവയായാണ് കണക്കാക്കുന്നത്. സിനിമയെ ഗൗരവമായി കാണുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സര്‍വ്വീസാണ് ലെറ്റര്‍ബോക്‌സ്ഡ്. ഉപഭോക്താക്കളുടെ റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പുറത്തുവിടുന്ന സിനിമാ ലിസ്റ്റുകളും വലിയ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

ഈ വര്‍ഷം ഇതുവരെ അന്തര്‍ദ്ദേശീയ തലത്തില്‍ റിലീസായ ചിത്രങ്ങളില്‍ റേറ്റിംഗില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന 50 സിനിമകളുടെ പട്ടിക അവതരിപ്പിച്ചിരിക്കുകയാണ് ലെറ്റര്‍ബോക്‌സ്ഡ്. ഏറ്റവും പുതിയ റേറ്റിംഗ് അനുസരിച്ച് മലയാള സിനിമ നന്‍പകല്‍ നേരത്ത് മയക്കം അഞ്ചാം സ്ഥാനത്താണ്. നന്‍പകല്‍ നേരത്ത് മയക്കം കൂടാതെ രണ്ടുമലയാള സിനിമകള്‍ കൂടി ആദ്യ 50ന്റെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ജിത്തു മാധവന്റെ രോമാഞ്ചം, ജോജു ജോര്‍ജ്ജ് ഇരട്ട വേഷത്തിലെത്തിയ ഇരട്ട എന്നീ ചിത്രങ്ങളാണ് മലയാളത്തിന്റെ അഭിമാനമായി പട്ടികയില്‍ ഇടംപിടിച്ച മറ്റു സിനിമകള്‍. പട്ടികയില്‍ 30-ാം സ്ഥാനത്താണ് രോമാഞ്ചം, ഇരട്ട 48-ാം സ്ഥാനത്തും. തമിഴ് സിനിമ ദാദ 40-ാം സ്ഥാനത്തും ഇടംപിടിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News