‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിലെ പൂങ്കുഴലിക്ക് കല്യാണം; വരൻ ജിം ട്രെയിനർ

ramya pandian

മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ നടിയാണ് രമ്യ പാണ്ഡ്യൻ. മമ്മൂട്ടിയുടെ ഭാര്യയായി പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് രമ്യ ചിത്രത്തിൽ അവതരിപ്പിച്ചത്. തമിഴ് സിനിമയിലും രമ്യ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴിതാ രമ്യ വിവാഹിതയാകാൻ പോകുന്നുവെന്നാണ് തമിഴ് മാധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ. യോഗ ട്രെയിനറും ലൈഫ് കോച്ചുമായ ലോവല്‍ ധവാനുമായിട്ടാണ് രമ്യയുടെ വിവാ​ഹം തമിഴ് എന്നാണ് റിപ്പോർട്ട്. അടുത്ത മാസം 8 ന് ഋഷികേശ് ക്ഷേത്രത്തില്‍ വച്ചായിരിക്കും വിവാഹം. നവംബര്‍ 15 ന് ചെന്നൈയില്‍ വച്ച് വിവാഹ റിസപ്ഷന്‍ നടത്താനും പ്ലാനുണ്ട്.

ALSO READ: ‘എനിക്കൊരു ക്രിക്കറ്റർ ആകാനായിരുന്നു ഇഷ്ടം’; മനസ്സ് തുറന്ന് ആദിത്യ റോയ് കപൂർ
ബംഗളൂരിവിലെ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററിലെ യോഗ ട്രെയിനറാണ് ലോവല്‍ ധവാന്‍. കഴിഞ്ഞ വർഷമാണ് രമ്യ യോ​ഗ പരിശീലനത്തിനായി അവിടെ ജോയിൻ ചെയ്തത്. തുടർന്ന് ഇരുവരും തമ്മിൽ സുഹൃത്തുക്കളാകുകയും പ്രണയത്തിലാവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News