തൃശൂര്‍ നന്തിക്കര റെയില്‍വേ ഗേറ്റില്‍ ടോറസ് ലോറി ഇടിച്ച് റെയില്‍വെ വൈദ്യുത ലൈന്‍ പൊട്ടി. തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടു. 25,000 കിലോ വാട്ട് ശേഷിയുള്ള വൈദ്യുത ലൈനാണ് പൊട്ടിയത്. ഗേറ്റ് അടയ്ക്കുന്നതിനിടെ കടന്നുപോകാന്‍ ശ്രമിച്ച ലോറിയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 11.32നായിരുന്നു അപകടം.
Read Also: വാളയാര്‍ പീഡനക്കേസ്; മാതാപിതാക്കള്‍ പ്രതികള്‍, ബലാത്സംഗ പ്രേരണ കുറ്റം ചുമത്തി സിബിഐ
നെടുമ്പാളില്‍ നിന്ന് ടാര്‍ മിക്‌സിംഗ് കൊണ്ടുവന്ന ലോറി ആണ് അപകടത്തില്‍പ്പെട്ടത്. ലോറി ഇടിച്ച് തകര്‍ന്ന ഗേറ്റ് വൈദ്യുതി ലൈനില്‍ തട്ടി കമ്പി പൊട്ടിവീഴുകയായിരുന്നു. വേണാട് എക്‌സ്പ്രസ് കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് അപകടം. പൊട്ടിയ ലൈന്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്തു ഗതാഗതം പുനഃസ്ഥാപിച്ചു.
അതിനിടെ, കണ്ണൂരില്‍ കെ എസ് ആര്‍ ടി സി ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യമുണ്ടായി. സ്‌കൂട്ടര്‍ മറിഞ്ഞ് താഴെ വീണ വിദ്യാര്‍ത്ഥിക്ക് മുകളിലൂടെയാണ് ബസ് കയറി അപകടം ഉണ്ടായത്. അപകടത്തില്‍ കല്യാശ്ശേരി പോളിടെക്‌നിക് വിദ്യാര്‍ഥി ആകാശ് പി ആണ് മരിച്ചത്. കണ്ണൂര്‍ ചേലേരി സ്വദേശിയാണ് ആകാശ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here