പരുക്കിനെ തുടർന്ന് ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ നിന്ന് നവോമി ഒസോക്ക പിന്മാറി. വനിതാ ടെന്നീസിൽ മൂന്നാം റൗണ്ട് മത്സരത്തിനിടെയാണ് ഓസ്ട്രേലിയൻ ഓപ്പണ്‍ മുൻ ചാമ്പ്യനായ നവോമിക്ക് പരുക്കേറ്റത്. പുരുഷ വിഭാഗം ടെന്നീസിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചും സ്പെയിനിന്‍റെ കാർലോസ് അൽകാരസും നാലാം റൗണ്ടിൽ കടന്നു.
മൂന്നാം റൗണ്ടിൽ ആധികാരികമായിരുന്നു ജോക്കോവിച്ചിന്‍റെ ജയം.തോമസ് മച്ചാക്കിനെ 6 – 1 , 6 – 4 , എന്നീ സെറ്റുകൾക്കാണ് ജോക്കോ തകർത്തത്. ഇരുപത്തിയഞ്ചാം ഗ്രാൻഡ്സ്ലാം കിരീടം തേടി ജോക്കോ നാലാം റൗണ്ടിലേക്ക് കടന്നു. നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സ്പെയിനിന്‍റെ കാർലോസ് അൽകാരസ് നാലാം റൗണ്ടിൽ കടന്നത്. പോർച്ചുഗീസ് ടെന്നീസ് താരം നൂനോ ബോർഗസാണ് അൽകാരസിനെ വിറപ്പിച്ചത്.
ALSO READ; 2024ലെ കായിക പുരസ്കാരങ്ങൾ വിതരണം ചെയ്തു
വനിതാ ടെന്നീസിൽ നവോമി ഒസോക്ക ദു:ഖ ചിത്രമായി.നാല് തവണ ഗ്രാൻഡ്സ്ലാം നേടിയ നവോമി പെണ്‍കുഞ്ഞിന്‍റെ അമ്മയായ ശേഷം ആദ്യമായാണ് ഓസ്ട്രേലിയൻ ഓപ്പണിന്‍റെ മൂന്നാം റൗണ്ടിലെത്തിയത്.വയറിന് പരിക്കേറ്റതിനെ തുടർന്നാണ് നവോമിമത്സരത്തിനിടെ പിന്മാറിയത്.ഒരു സെറ്റ് മാത്രമാണ് ജപ്പാന്‍ താരത്തിന് കളിക്കാനായത് .നിലവിലെ ചാമ്പ്യൻ അരീന സബലേങ്ക നാലാം റൗണ്ടിൽ കടന്നു . മൂന്നാം റൗണ്ടിൽ ക്ലാര ടൗസനെയാണ് തോൽപ്പിച്ചാണ് സബലേങ്ക കിരീട തുടർച്ചക്ക് ഇറങ്ങിയത് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here