60 കഥാപാത്രങ്ങളെ സ്വർണനൂലിൽ നെയ്തെടുത്ത് നെപ്പോളിയന്‌ പിറന്നാൾ സമ്മാനം, ജയസുധയ്ക്ക് നന്ദി പറഞ്ഞ് ഇയ്‌ല സിൽക്ക്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടൻ നെപ്പോളിയനും കുടുംബവുമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. ആഡംബര തുല്യമായ ഇവരുടെ ജീവിതമായിരുന്നു സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഇപ്പോഴിതാ നടന്റെ അറുപതാം പിറന്നാളിന് ഭാര്യ ജയസുധ നൽകിയ സമ്മാനവും ശ്രദ്ധ നേടുകയാണ്. ഭർത്താവിന്റെ അറുപതാമത്തെ പിറന്നാളിന് നെപ്പോളിയൻ അനശ്വരമാക്കിയ അറുപതു കഥാപാത്രങ്ങളുടെ രൂപവും പേരുകളും നെയ്തെടുത്ത സ്വർണ സാരിയാണ് ഭാര്യ ജയസുധ ധരിച്ചത്. സാരിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ALSO READ: വകുപ്പുകളിൽ മാറ്റം; കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷനും ഗണേഷ് കുമാറിന് ഗതാഗതവും

ഗോൾഡ് ജെറി വർക്കിൽ ഉള്ള ഈ സാരി ഡിസൈൻ ചെയ്തത് ഇയ്‌ല സിൽക്ക് ആണ്. നെപ്പോളിയനും ഭാര്യയ്ക്കും നന്ദിപറഞ്ഞുകൊണ്ട് ഇയ്‌ല സിൽക്ക് പുറത്തുവിട്ട സാരിയുടെ വിഡിയോ പുറത്തുവന്നപ്പോഴാണ് ഏറെ വ്യത്യസ്തമായ ഈ സമ്മാനത്തിന്റെ രഹസ്യം പുറത്തായത്. നെപ്പോളിയന്റെ അറുപതു കഥാപാത്രങ്ങളുടെ മുഖം സ്വർണ്ണനൂലിൽ സാരിയിൽ തുന്നിച്ചേർത്തിരിക്കുകയാണ്. കഥാപാത്രങ്ങളോടൊപ്പം അവരുടെ പേരുകളും സിനിമയുടെ പേരും ഉൾപ്പെടെയാണ് ആലേഖനം ചെയ്തിരിക്കുന്നത്.

ALSO READ: ആധാർ കാർഡ് വഴി ഇനി ലോണും; അപേക്ഷിക്കേണ്ടത് ഇങ്ങനെ

അതേസമയം, നെപ്പോളിയൻ കുടുംബത്തോടൊപ്പം ഇപ്പോൾ അമേരിക്കയിലാണ് താമസം. പതിനാല് വർഷങ്ങൾക്ക് മുൻപ് മകൻ ധനുഷിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ഇവർ അമേരിക്കയിലേക്ക് കുടിയേറിയത്. മകൻ മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനാണ്. കുടുംബസമേതം യുഎസിലേക്കു താമസം മാറിയ താരം പിന്നീട് അവിടെ വീട് വാങ്ങി സ്ഥിരതാമസമാവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News