33 വർഷത്തെ കാത്തിപ്പിനൊടുവിൽ ഇറ്റാലിയൻ സീരി എ കിരീടം സ്വന്തമാക്കി നാപ്പോളി

33 വർഷത്തെ കാത്തിപ്പിനൊടുവിൽ  ഇറ്റാലിയൻ സീരി എ കിരീടം സ്വന്തമാക്കി എസ്.എസ്.സി നാപ്പോളി. ഇറ്റാലിയൻ ക്ലബ് ഉഡിനിസിനെതിരെ നേടിയ സമനിലയോടെയാണ്  ലീഗ് കിരീട നേട്ടം തിരിച്ച് പിടിക്കുക എന്ന സ്വപ്നം നാപ്പോളി സാക്ഷാത്ക്കരിച്ചത്. മറഡോണ യുഗത്തിന് ശേഷമുള്ള നാപ്പോളിയുടെ ആദ്യ ലീഗ് കിരീട നേട്ടം കൂടിയാണിത്.

33 വർഷങ്ങൾ നീണ്ട സ്വപ്നത്തെ സാക്ഷാത്ക്കരിക്കാൻ ലൂസിയാനോ സ്പാലാറ്റിയും സംഘവും ഡാസിയോ അരീനയിൽ  പന്ത് തട്ടുമ്പോൾ, ഇതിഹാസം താരം ഡീഗോ മറഡോണയുടെ വിട വാങ്ങലിന് ശേഷം പുനർനാമകരണം ചെയ്ത ഡീഗോ  അർമോന്റോ മറഡോണ സ്റ്റേഡിയത്തിൽ മത്സരത്തിന്റെ സ്ക്രീനിങ്ങ് കാണാനെത്തിയ ആരാധകക്കൂട്ടത്തെയും നേപ്പിൾസ് നഗരത്തിലെ തെരുവുകളെയും ഇതിഹാസ താരം മറഡോണയുടെ ചാൻ്റുകളാൽ നിറച്ച നേപ്പിൾസ് ആരാധക കൂട്ടത്തെയും ആവേശത്തിലാഴത്തി കൊണ്ട് നാപ്പോളി സീരി എ ചാമ്പ്യൻമാരായി.

ഡാസിയോ അരീനയിൽ നടന്ന  എവേ മത്സരത്തിൽ ഉഡിനിസിനെതിരെ സമനില പിടിച്ചതോടെയാണ് നാപോളിയുടെ വർഷങ്ങൾ നീണ്ട സ്വപ്നത്തിന് സാക്ഷാത്ക്കാരമായത്. ലീഗിൽ 5 മത്സരങ്ങൾ ബാക്കി നിൽക്കെയാണ് നാപ്പോളി ലീഗ് കിരീടം സ്വന്തം പേരിലെഴുതി ചേർത്തത്. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി…കഴിഞ്ഞ മത്സരത്തിൽ സലേണിറ്റാനയോട് സമനില വഴങ്ങിയതോടെയാണ് കിരീട നേട്ടം സ്വന്തമാക്കുന്നതിന് നേപ്പിൾസ് ആരാധകർക്ക് ഉഡിനിസിനെതിരായ മത്സരം വരെ കാത്തിരിക്കേണ്ടി വന്നത്.

ആദ്യ പകുതിയുടെ 13ആം മിനുട്ടിൽ ലോവറിച്ചിലൂടെ ഉഡിനെസെ ലീഡ് എടുത്തപ്പോൾ നാപോളിയുടെ കിരീടത്തിനായുള്ള കാത്തിരിപ്പ് ഇനിയും നീളം എന്ന് കരുതിയെങ്കിലും  രണ്ടാം പകുതിയുടെ  53ആം മിനുട്ടിൽ വിക്ടടർ ഒഷിമെൻ നാപോളിയുടെ രക്ഷകനായെത്തി..ഈ ഗോളോടെ നാപ്പോളി മറഡോണ യുഗത്തിന് ശേഷമുള്ള ആദ്യ ലീഗ് കിരീട നേട്ടം സ്വന്തമാക്കി

ഈ സമനിലയോടെ  33 മത്സരങ്ങളിൽ നിന്ന് നാപോളി   പോയിറ്റ് നില 80 ആയി ഉയർത്തി . രണ്ടാമതുള്ള ലാസിയോയെക്കാൾ 18 പോയിന്റ് ലീഡോടെ ലീഗിൽ 5 മത്സരങ്ങൾ ശേഷിക്കയാണ് നാപ്പോളിയുടെ കിരീട നേട്ടം… ഡാസിയോ അരീനയിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ മത്സരത്തിന്റെ സ്ക്രീനിങ്ങ് കാണാനെത്തിയെ നേപ്പിൾസ് ആരാധക കൂട്ടത്തിന്റെ ആവേശം അണപ്പൊട്ടി. ഗ്രൌണ് കയ്യേറിയ ആരാധകർ ചാന്റ് വിളികളുമായി ഈ ചരിത്രമുഹൂർത്തത്തെ ആഘോഷിച്ചു

1989-90 സീസണിലായിരുന്നു നാപോളി അവസാനമായി സീരി എ കിരീടം സ്വന്തമാക്കിയത്.അന്ന് നാപ്പോളിയെ കിരീട നേട്ടത്തിലേക്ക് നയിച്ചത് ഇതിഹാസ താരം സാക്ഷാൽ ഡീഗോ മറഡോണയായിരുന്നു. . മറഡോണയുടെ ചിറകിലേറിയ ഐതിഹാസിക ദിനങ്ങൾക്ക് ശേഷം നാപോളിക്ക് ലീഗ് കിരീടത്തിലെത്താൻ വേണ്ടി വന്നത് 33 വർഷങ്ങൾ നീണ്ട കാത്തിപ്പാണ്.ഇതിന് കരുത്തായതാകട്ടെ സീസണിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച മുന്നേറ്റ നിര താരം വിക്ടർ ഒസിമെന്റെയും,മധ്യനിര താരം ക്വിച ക്വാരക്സ്തേലിയയുടേയും മിന്നുന്ന പ്രകടനവും.ലീഗ് ചാമ്പ്യൻമാരായി പ്രതാപകാലത്തേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്ന നാപ്പോളി  ലൂസിയാനോ സ്പാലാറ്റിക്ക് കീഴിൽ ലീഗിൽ ഇത് വരെ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് പരാജയപ്പെട്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News