‘ഇത് തന്റെ രാജ്യമാണ്,ആഴ്ചയിൽ 70 മണിക്കൂർ എങ്കിലും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു’ എന്ന് ചെറുപ്പക്കാർ പറയണം; ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി

ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ ഇന്ത്യയിലെ യുവാക്കൾ തയ്യാറാകണമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. ദേശീയ തൊഴിൽ സംസ്കാരം ഉയർത്താനും ആഗോള തലത്തിൽ ഫലപ്രദമായി മത്സരിക്കാനുമായാണ് പുതിയ നിർദേശം മുന്നോട്ട് വെച്ചത്. എന്നാൽ ഇത് വലിയ ചർച്ചയ്ക്കാണ് തുടക്കമിട്ടത്.

ALSO READ:ഹൃദയമിരിക്കുന്നിടത്തേക്ക് തിരികെ; ആ മോഹം ഉപേക്ഷിച്ച് യുവനടി

ഇന്ത്യയിലെ യുവാക്കൾ കൂടുതൽ ജോലിസമയം എന്നതിന് പ്രാധാന്യം കൊടുത്തില്ലെങ്കിൽ സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ രാജ്യം കഷ്ടപെടുമെന്നും നാരായണ മൂർത്തി പറഞ്ഞു. 3വണ്‍ 4 ക്യാപിറ്റലിന്റെ പോഡ്‌കാസ്റ്റായ ‘ദി റെക്കോർഡി’ന്‍റെ ഉദ്ഘാടനത്തിൽ ആണ് അദ്ദേഹം ഇക്കാര്യത്തിൽ സംസാരിച്ചത്. ഇന്നത്തെ യുവാക്കളോട് രാഷ്ട്രനിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അഭ്യർത്ഥിച്ചു.

“ഇത് തന്റെ രാജ്യമാണ്, ആഴ്ചയിൽ 70 മണിക്കൂർ എങ്കിലും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു ‘ എന്ന് ചെറുപ്പക്കാർ പറയണമെന്നും മൂർത്തി അഭ്യർത്ഥിച്ചു. ജനസംഖ്യയുടെ ഭൂരിഭാഗം യുവത്വമാണെന്നും അവർക്ക് രാജ്യത്തെ കെട്ടിപ്പടുക്കാനാകുമെന്നും മൂർത്തി കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും താഴ്ന്ന റാങ്കിലുള്ള ഇന്ത്യയുടെ അധ്വാന ഉല്പാദനക്ഷമതയെക്കുറിച്ചും മൂർത്തി വ്യക്തമാക്കി. ഗവൺമെന്റ് അഴിമതിയും ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായ്മയും ഉൾപ്പെടെ ഇന്ത്യയുടെ പുരോഗതിക്കുള്ള മറ്റ് തടസ്സങ്ങളെക്കുറിച്ചും വേദിയിൽ ചർച്ചയായി. ഇന്ത്യ ഒരു ആഗോള മുൻനിരക്കാരനായി ഉയർന്നു വരുന്നതിന് ഈ തടസ്സങ്ങൾ നീക്കേണ്ടതിന്റെ ആവശ്യകതയും നാരായണ മൂർത്തി വ്യക്തമാക്കി .

ALSO READ:കൊല്ലത്ത് യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

ഒല ഇലക്ട്രിക്കിന്റെ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ നാരായണ മൂർത്തിയുടെ ആശയങ്ങളോട് യോജിച്ചു കൊണ്ട് രംഗത്ത് വന്നു.”മിസ്റ്റർ മൂർത്തിയുടെ വീക്ഷണങ്ങളോട് പൂർണ്ണമായും യോജിക്കുന്നുവെന്നും കുറച്ച് ജോലി ചെയ്യാനും സ്വയം രസിപ്പിക്കാനുമുള്ള നിമിഷമല്ല ഇത് എന്നും അദ്ദേഹം പറഞ്ഞു. മറിച്ച്, മറ്റ് രാജ്യങ്ങൾ നിരവധി തലമുറകൾ കൊണ്ട് നിർമ്മിച്ചവയെ ഒരു തലമുറയാൽ പടുത്തുയർത്താനുള്ള ശ്രമം നടത്തേണ്ട സമയമാണിതെന്നും അഗർവാൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News