ഇനിയൊരു നിമിഷം ഞാൻ ഇവിടെ നിൽക്കില്ല! മന്ത്രിയാക്കാമെന്ന് പറഞ്ഞു കബളിപ്പിച്ചു, ശിവസേന എംഎൽഎ പാർട്ടി വിട്ടു

narendra bhondekar

മന്ത്രി പദം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന് ആരോപിച്ച് ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം എംഎൽഎ പാർട്ടി വിട്ടു. ഭണ്ഡാര പവനി മണ്ഡലത്തിൽ നിന്നുള്ള എംപിയായ നരേന്ദ്ര ഭോണ്ടേക്കറാണ് പാർട്ടി വിട്ടത്. ബിജെപി നേതൃത്വം നൽകുന്ന മഹായുതി 62ൽ 4 2 സീറ്റുകൾ നേടിയതിന് പിന്നാലെയാണ് ഈ കൊഴിഞ്ഞുപോക്ക്.

ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗത്തിൽ നിന്ന് അദ്ദേഹം രാജിവെച്ചെങ്കിലും നിയമസഭയിൽ നിന്നും അദ്ദേഹം ഇതുവരെ രാജി പ്രഖ്യാപിച്ചിട്ടില്ല.
മൂന്ന് തവണ എംഎൽഎയായ ഭോണ്ടേക്കറിന് ഇത്തവണ പാർട്ടി മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു.എന്നാൽ അദ്ദേഹത്തിന് മന്ത്രിസഭയിൽ ഇടം ലഭിച്ചില്ല. മന്ത്രി പദം ലഭിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം ചില മുതിർന്ന നേതാക്കൾക്ക് കത്തയച്ചതായും വിവരമുണ്ട്.

ALSO READ; സുപ്രീംകോടതി ഇടപെട്ടു, പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ ഒടുവിൽ ചർച്ച നടത്തി

അതേസമയം ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ മന്ത്രിസഭയിൽ ഉദയ് സാമന്ത് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.ഇന്ന് നടന്ന ചടങ്ങിൽ 39 എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുണ്ട്. 19 എംഎൽഎമാർ ബിജെപിയിൽ നിന്നും 11 പേർ ശിവസേനയിൽ നിന്നും 9 പേർ എൻസിപിയിൽ നിന്നുമാണ് മന്ത്രി പദത്തിലേക്ക് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News