ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം; നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് വീണ്ടും കേരളത്തിലെത്തും. കുന്നംകുളത്തും കാട്ടാക്കടയിലും എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. കുന്നംകുളത്ത് രാവിലെ 11-നും കാട്ടാക്കടയിൽ ഉച്ചയ്ക്ക് ഒരു മണിക്കുമാണ് മോദി എത്തുക. സമ്മേളനത്തനു ശേഷം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വെകുന്നേരത്തോടെ തിരുനെൽവേലിയിലേക്കു പോകും.

Also Read: മസാല ബോണ്ട് കേസ്; ഇഡിക്കെതിരെ വാര്‍ത്ത നല്‍കാതെ മാധ്യമങ്ങള്‍: ഈ സംശയങ്ങള്‍ മറുപടി വേണം, എഫ്ബി പോസ്റ്റ് വൈറല്‍

കുന്നംകുളം ചെറുവത്തൂർ ഗ്രൗണ്ടിൽ നടക്കുന്ന എൻഡിഎ തെരഞ്ഞെടുപ്പ് യോഗത്തിൽ നരേന്ദ്രമോദി സംസാരിക്കും. മോദിയുടെ സന്ദർശനത്തിന്റെ പേരിൽ രാവിലെ 6 മണി മുതൽ കർശന ഗതാഗത നിയന്ത്രണമാണ് കുന്നംകുളം ഏർപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരത്ത് കാട്ടാക്കട ക്രിസ്ത്യൻ കോളേജിലാണ് മോദിയെത്തുക. മോദിയുടെ പൊതു യോഗത്തിനു മുന്നോടിയായി ക്രിസ്ത്യൻ കോളേജിലെ ചുറ്റുമതിൽ പൊളിച്ചുമാറ്റിയിരുന്നു.

Also Read: പാലക്കാട് കിണർ വൃത്തിയാക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News