അരവിന്ദ് കെജ്രിവാളിനെതിരെ കുരുക്ക് മുറുക്കാനൊരുങ്ങി കേന്ദ്രം. ദില്ലി മദ്യനയക്കേസില്‍ കെജ്രിവാളിനെ വിചാരണ ചെയ്യാന്‍ ഇ ഡി ക്ക് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നീക്കം. മനീഷ് സിസോദിയെയും വിചാരണ ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി.
നേരത്തെ മദ്യനയ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അനുമതി നല്‍കിയിരുന്നു. വിഷയത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ ശുപാര്‍ശയില്‍ ആദ്യം സി.ബി.ഐ. കേസെടുത്തു.
Also Read : സമരം ശക്തമാക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ
അതിന് പിന്നാലെ ഇ.ഡി.യും രംഗത്തിറങ്ങുകയായിരുന്നു. അരവിന്ദ് കെജ്രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നായിരുന്നു ഇഡിയുടെ ആരോപണം. കേസില്‍ ഇ.ഡി. മാര്‍ച്ച് 21-ന് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു.
അന്ന് ദില്ലിയുടെ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിന് സെപ്റ്റംബറില്‍ ജാമ്യം ലഭിച്ചെങ്കിലും പിന്നീട് കെജ്രിവാള്‍ ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here