ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക്

ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് പോകും.  15 -ാം ബ്രിക്‌സ് ഉച്ചകോടി  22 മുതൽ 24 വരെയാണ് നടക്കുന്നത് .ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ നടക്കുന്ന ഉച്ചകോടിയിൽ  ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മതമേല സിറിൽ റമാഫോസയുടെ ക്ഷണ പ്രകാരമാണ് പ്രധാനമന്ത്രി പങ്കെടുക്കുക.

ബ്രിക്സ് സംരംഭങ്ങളുടെ പുരോഗതി അവലോകനം ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ എന്നിവയാണ് ഉച്ചകോടിയിലെ അജണ്ട.

also read:മുംബൈ- ബെംഗളൂരു ഉദ്യാന്‍ എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം

ബ്രിക്‌സ് ഉച്ചകോടിക്കു ശേഷം ബ്രിക്സ് ആഫ്രിക്ക ഔട്ട്റീച്ച്, ബ്രിക്‌സ് പ്ലസ് ഡയലോഗ് എന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ജോഹന്നാസ്ബർഗിൽ വെച്ച് വിവിധ രാഷ്ട്രതലവൻമാരുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകൾക്കും പ്രധാനമന്ത്രിയ്ക്ക് ഉണ്ടാകും.

also read: ജയിലറിൻ്റെ പ്രദർശനം നിർത്തിവെക്കണം, ചിത്രത്തിൻ്റെ യു/എ സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കണം: ഹൈക്കോടതിയിൽ ഹർജി

ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഗ്രീസും 25നു പ്രധാനമന്ത്രി സന്ദർശിക്കും. ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസ് ഗ്രീസ് സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിരുന്നു. ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖരുമായും ഗ്രീസിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News