‘രാജ്യത്തെ ഏറ്റവും മികച്ച നടൻ നരേന്ദ്രമോദി’: നടൻ പ്രകാശ് രാജ്

രാജ്യത്തെ ഏറ്റവും മികച്ച നടൻ നരേന്ദ്രമോദിയാണെന്ന് പ്രശസ്ത നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ്. നിർമാണം പൂർത്തിയാകാത്ത ഒരു ക്ഷേത്രം തുറന്നു കൊടുത്ത ലോകത്തെ ആദ്യത്തെയാളാണ് നരേന്ദ്ര മോദിയെന്നും പ്രകാശ് രാജ് പറഞ്ഞു. തൃശൂരിൽ നടക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read:കർണാടകയിൽ സ്‌കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം; 4 വിദ്യാർത്ഥികൾ മരിച്ചു

വലതുപക്ഷ ഫാസിസ്റ്റുകൾ സ്വയം ശക്തരല്ലെന്നും നമ്മുടെ ഭയമാണ് അവരുടെ ശക്തിയായി മാറുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. തൃശൂരിൽ നടക്കുന്ന സാർവദേശീയ സാഹിത്യോത്‌സവത്തിലെ കലയും ജനാധിപത്യവും എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളികൾ കുഴിച്ചാൽ അമ്പലം കണ്ടെത്താൻ കഴിയുമെങ്കിൽ അമ്പലങ്ങൾ കുഴിച്ചാൽ ബുദ്ധനെ കിട്ടുമെന്നും പ്രകാശ് രാജ് പറഞ്ഞു.

Also read:ജാതി സെൻസസ് നടത്തേണ്ടത് കേന്ദ്രസർക്കാർ: ഹർജിയുമായി കേരളം സുപ്രീംകോടതിയിൽ

ഇന്ത്യൻ ജനതയെ ശിലായുഗത്തിലേക്ക് കൊണ്ടു പോകണമെന്നാണ് മോദിയുടെ ആഗ്രഹം. പലരുടെയും യഥാർത്ഥ രൂപം വ്യക്തമാക്കാൻ വഴിയൊരുക്കിയത് മോദി സർക്കാരാണ്. തോൽക്കാൻ തയ്യാറായാലും നമ്മൾ പോരാടിക്കൊണ്ടേയിരിക്കണം. പോരാട്ടം തുടരാതെ വേറെ വഴിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. കാശ്മീർ ഫയൽസിന് ദേശീയ അവാർഡ് കിട്ടുന്നതും ജയ് ഭീമിന് ദേശീയ അവാർഡ് കിട്ടാത്തതും പ്രൊപഗണ്ടയാണ്. കേരളത്തിലായതു കൊണ്ടാണ് തനിക്ക് സംസാരിക്കാൻ വേദി ലഭിക്കുന്നതും താൻ പറയുന്നത് വൈറലായി ലോകം മുഴുവൻ കേൾക്കുന്നത്. ഗോഡ്സ് ഓൺ കൺട്രിയിൽ രാഷ്ട്രീയത്തിൽ ദൈവമില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News