പൂര്‍ണ നഗ്‌നനായ സന്യാസിയുടെ മുമ്പില്‍ വോട്ടിനായി കുമ്പിട്ട് നരേന്ദ്ര മോദി

കര്‍ണാടകയില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെ വിലക്കുമ്പോള്‍, ഛത്തീസ്ഗഡില്‍ പൂര്‍ണ നഗ്‌നനായ സന്യാസിയുടെ മുമ്പില്‍ വോട്ടിനായി കുമ്പിട്ട് നരേന്ദ്ര മോദി. ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിവസ്ത്രനായ ദിഗംബര സന്യാസി വിദ്യാസാഗര്‍ജി മഹാരാജിനെ വണങ്ങുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നത്.

Also Read: കർണാടകയിലെ ഖനിവകുപ്പ് ഡയറക്ടറുടെ കൊലപാതകം; പ്രതി മുൻ ഡ്രൈവറെന്ന് സംശയം

ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, പൂര്‍ണനഗ്‌നനായ ദിഗംബര സന്യാസി വിദ്യാസാഗര്‍ജി മഹാരാജിനെ സന്ദര്‍ശിച്ചത്. പൂര്‍ണനഗ്‌നനായ സന്യാസിയുടെ മുമ്പില്‍ നരേന്ദ്രമോദി മുട്ടുകുത്തി കുമ്പിടുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ജനങ്ങള്‍ എന്ത് ഭക്ഷിക്കണം, എന്ത് ധരിക്കണം എന്നതില്‍ പോലും ആര്‍എസ്എസ് അജണ്ട രാജ്യത്ത് നടപ്പാക്കാനൊരുങ്ങുകയാണ് മോദി സര്‍ക്കാര്‍.

Also Read: കേരളീയം മലയാളികളുടെ അഭിമാനമായി മാറി: മുഖ്യമന്ത്രി

കര്‍ണാടകയില്‍ ഹിജാബ് ധരിച്ചുകൊണ്ട് പരീക്ഷ എഴുതാന്‍ സുപ്രീംകോടതിയെ വരെ മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ക്ക് സമീപിക്കേണ്ട സാഹചര്യമുണ്ടായി. ഇതിനിടെയാണ് പൂര്‍ണനഗ്‌നനായ സന്യാസിയുടെ മുമ്പില്‍ വോട്ടിനായി കുമ്പിടുന്ന മോദിയുടെ ചിത്രങ്ങള്‍ പുറത്തുവരുന്നതും. ഛത്തീസ്ഗഡിലെ ഡോണ്‍ഗര്‍ഗഡില്‍ വിവസ്ത്രനായ സന്യാസിയെ വണങ്ങുന്ന ചിത്രം പ്രധാനമന്ത്രി തന്നെ എക്സില്‍ പങ്കുവയ്ക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News