എന്ത്? ആര്? എപ്പ? ‘400 സീറ്റ് നേടുമെന്ന് പറഞ്ഞിട്ടില്ല’, നിലപാട് മാറ്റി മോദി; കുടിച്ച വെള്ളത്തിൽ ഇങ്ങേരെ വിശ്വസിക്കല്ലേയെന്ന് വിമർശകർ

Narendra Modi

400 സീറ്റ് നേടുമെന്ന അവകാശവാദം തിരുത്തി നരേന്ദ്ര മോദി. പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോദി നിലപാടിൽ മലക്കം മറിഞ്ഞത്. ‘ഞങ്ങള്‍ ഒരിക്കലും 400 സീറ്റെന്ന അവകാശവാദം ഉന്നയിച്ചിയിട്ടില്ല, അത് ജനങ്ങള്‍ പറഞ്ഞതാണ്. ഞങ്ങള്‍ തോല്‍ക്കുമെന്നോ ജയിക്കുമെന്നോ പറഞ്ഞിട്ടില്ല. ജനങ്ങളുടെ അഭിപ്രായം പറഞ്ഞു. അത്രമാത്രം,’ എന്നായിരുന്നു അഭിമുഖത്തിൽ മോദി പറഞ്ഞത്.

ALSO READ: 18+ വീഡിയോകൾ മാത്രം ചെയ്യുന്ന ഉല്ലുവിന് പുതിയ ഒടിടി പ്ലാറ്റ്‌ഫോം, സംപ്രേക്ഷണം ചെയ്യുക പുരാണ ഭക്തി സീരിയലുകൾ; ഇനി സ്വൽപ്പം ഭാരത സംസ്കാരമെന്ന് സിഇഒ

‘ജനങ്ങള്‍ക്കിടയിലേക്ക് ചെന്ന് അവരോട് സംസാരിച്ചപ്പോഴാണ്, അവരുടെ ആവശ്യം മനസിലായത്. ബി.ജെ.പി 400 സീറ്റ് അര്‍ഹിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ തന്നെ, എന്തുകൊണ്ട് 400 സീറ്റ് ലഭിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരവും കിട്ടി. അത് ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും, അതുമായി മുന്നോട്ട് പോകുകയും ചെയ്തു,’ ബിജെപി കൊണ്ടാടിയ 400 സീറ്റ് വിഷയത്തിൽ മോദി പറഞ്ഞു.

ALSO READ: കാത്തിരുന്ന കല്യാണം? ‘ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നുവെന്ന് പ്രഭാസ്’, ആളെ കണ്ടെത്തിയെന്ന് സോഷ്യൽ മീഡിയ

നിലപാടിൽ മലക്കം മറിഞ്ഞ മോദിക്കെതിരെ നിരവധി വിമർശനങ്ങളും ട്രോളുകളുമാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. സർട്ടിഫിക്കറ്റ് പോലെ ഇതും വ്യാജമായിരുന്നല്ലേ എന്നും, കുടിച്ച വെള്ളത്തിൽ നിങ്ങളെ വിശ്വസിക്കാൻ കഴിയില്ലെന്നും വിഷയത്തിൽ സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News