ലോകസഭ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വെച്ച് ക്രിസ്മസ് വിരുന്ന് ഒരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ വസതിയില്‍ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നില്‍ മത മേലധ്യക്ഷന്മാരും ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖരും പങ്കെടുത്തു. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവ വിഭാഗം ബിജെപിക്കെതിരെ തിരിഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
Also Read : ബത്‌ലഹേമില്‍ മാത്രമല്ല ഇങ്ങ് ഇന്ത്യയിലും ഒരിടം മൂകമാണ്; സമാധാനം സ്ഥാപിക്കാന്‍ ഇനി എത്രനാള്‍?
പതിവില്‍ നിന്ന് വിപരീതമായി പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചത്. രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടാണ് മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി പ്രധാനമന്ത്രി നേരിട്ട് വിരുന്ന് ഒരുക്കിയത്. ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ കേരളത്തില്‍ സ്‌നേഹയാത്ര സംഘടിപ്പിക്കുന്നതിനിടെയാണ് ഇത്തരമൊരു നീക്കം. കേരളത്തില്‍ നിന്ന് കായിക താരം അഞ്ചു ബോബി ജോര്‍ജ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.
വിരുന്നില്‍ പങ്കെടുത്തവരെ അതിസംബോധന ചെയ്തു സംസാരിച്ച പ്രധാനമന്ത്രി മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് വ്യക്തമാക്കി. മണിപ്പൂര്‍ കലാപമടക്കമുള്ള വിഷയങ്ങളില്‍ ക്രൈസ്തവ സമൂഹം ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യമാണ്. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരെ ക്രൈസ്തവ സംഘടനകള്‍ പരസ്യമായി തന്നെ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.
Also Read : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 98 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
ഈ സാഹചര്യത്തിലാണ് ലോകസഭ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുള്ള പ്രധാനമന്ത്രിയുടെ നീക്കം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ദിലീപ് ഉള്ള സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ സന്ദര്‍ശനം നടത്തുകയും മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു
കേരളത്തിലടക്കം ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ നേടുന്നതിനുള്ള ശ്രമമാണ് ബിജെപി നേതൃത്വം നടത്തുന്നത്.
കേരളത്തിലും മോഡിയുടെ ക്രിസ്മസ് വിരുന്നിന് വരും ദിവസങ്ങളില്‍ പ്രചാരണം നല്‍കും. എന്നാല്‍ മണിപ്പൂരില്‍ നൂറോളം പേരുടെ കൊലപാതകത്തില്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറാന്‍ ആവില്ല എന്നാണ് പ്രതിപക്ഷ കക്ഷികള്‍ നല്‍കുന്ന മുന്നറിയിപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here