നരേന്ദ്ര മോദിയുടെ മോടിക്ക് മങ്ങലേൽക്കുന്നു. ബിജെപിയോട് സുപ്രധാന വകുപ്പുകൾ ആവശ്യപ്പെട്ട് സഖ്യകക്ഷികൾ. ആന്ധ്രയിലെ മുസ്‌ലിം സംവരണ അനുകൂല നിലപാടിൽ മാറ്റമില്ലാതെ ടിഡിപി. മതത്തിന്റെ അടിസ്ഥാനത്തിലെ സംവരണത്തെ നരേന്ദ്ര മോദി എതിർത്തിരുന്നു.
ALSO READ: അഭ്യൂഹങ്ങൾ തള്ളി എൻ സി പി അജിത് പക്ഷം; ആരും ശരദ് പക്ഷത്തേക്ക് പോകില്ലെന്ന് സുനിൽ തത്കരെ
അതേസമയം റെയിൽവേ വകുപ്പ് വേണമെന്ന ആവശ്യം ശക്തമാക്കി ജെഡിയുവും. ബിജെപിക്ക് മുന്നിൽ ആവശ്യം ശക്തമായി ഉന്നയിക്കാൻ ഒരുങ്ങുകയാണ് ജെഡിയു. ബിഹാറിന് പ്രത്യേക പാക്കേജ് എന്ന കാര്യത്തിലും വിട്ടുവീഴ്ച ചെയ്യില്ല.
സഖ്യകക്ഷികളുടെ ആവശ്യം ശതമായതോടെ നരേന്ദ്ര മോദി പ്രതിസന്ധിയിലായിരിക്കുകയാണ്. ബിജെപിക്ക് കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സഖ്യകക്ഷികളുടെ ആവശ്യങ്ങൾ കണക്കിലെടുക്കാൻ ബിജെപി നിർബന്ധിമാകും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി തീരുമാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ സഖ്യകക്ഷികളുടെ അഭിപ്രായവും ബിജെപിക്ക് തേടേണ്ടി വരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here