നരേന്ദ്ര മോദിയുടേത് സര്‍വ നാശത്തിലേക്കുള്ള ഗ്യാരന്റി; ഐ.എന്‍.എല്‍

തൃശൂരില്‍ മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ച് പ്രഖ്യാപിച്ച ‘മോദി ഗ്യാരന്റി’ ജനാധിപത്യ- മതേതര ഇന്ത്യയുടെ സര്‍വനാശത്തിലേക്കുള്ള ഉറപ്പാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

രാഷ്ട്രശില്‍പികള്‍ സ്വപ്നം കണ്ട ബഹുസ്വര ഇന്ത്യ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ എന്നോ മരിച്ചുകഴിഞ്ഞു. എങ്ങും സാമൂഹിക കാലുഷ്യവും സാംസ്‌കാരിക കടന്നുകയറ്റവും സാമ്പത്തിക അനീതിയുമാണ് കൊടികുത്തി വാഴുന്നത്. ഗുജറാത്ത് മുതല്‍ മണിപ്പുര്‍ വരെ സ്ത്രീകള്‍ അപമാനിക്കപ്പെടുകയും പിച്ചിച്ചിന്തപ്പെടുകയും ചെയ്തിട്ടും സ്ത്രീസുരക്ഷ വാഗ്ദാനം ചെയ്യാന്‍ മോദിക്ക് സാധിക്കുന്നത് അശേഷം ഉളുപ്പില്ലാത്തത് കൊണ്ടാണ്. രാജ്യത്തിന്റെ അഖണ്ഠതയും സൈന്യത്തിന്റെ സുരക്ഷയും ഇതുപോലെ വെല്ലുവിളി നേരിട്ട ഒരു കാലഘട്ടമുണ്ടായിട്ടില്ല.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം; മുന്നൊരുക്കങ്ങള്‍ വിലയിരുത്തുവാൻ കമ്മീഷന്‍ സംസ്ഥാനങ്ങളിലെത്തും

സഹധര്‍മിണിയെ പോലും ജീവിതപ്പെരുവഴിയില്‍ അനാഥയായി തള്ളി വിദ്വേഷപ്രചാരകനായും ജനാധിപത്യ ധ്വംസകനായും വാഴുന്ന സ്വേച്ഛാധിപതി എത്ര ഉച്ചത്തില്‍ ഗ്യാരന്റി നല്‍കിയാലും പ്രബുദ്ധജനം അത് പുച്ഛിച്ചുതള്ളുകയേയുള്ളൂ. പിത്തലാട്ടങ്ങളും ഗീബല്‍സിയന്‍ നുണകളും കൊണ്ട് കീഴടക്കാന്‍ പറ്റുന്നതല്ല കേരളത്തിന്റെ പ്രബുദ്ധ മനസ്സെന്ന് തെരഞ്ഞെടുപ്പിനു ശേഷം മോദിക്ക് മനസ്സിലായിക്കൊള്ളുമെന്ന് കാസിം ഇരിക്കുര്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News