പ്രതിപക്ഷത്തിന്റെ നിരന്തര പ്രതിഷേധത്തിന് പിന്നാലെ മണിപ്പുര്‍ വിഷയത്തില്‍ ഒടുവില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പുരില്‍ നടക്കുന്നത് വര്‍ഗീയ കലാപമല്ലെന്നും ഗ്രോത്രസംഘര്‍ഷമാണെന്നും രാജ്യസഭയില്‍ മോദി ആവര്‍ത്തിച്ചു. മോദി കളളം പറയുന്നത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ പോലും മണിപ്പുര്‍ വിഷയത്തില്‍ മൗനം തുടര്‍ന്ന നരേന്ദ്രമോദി ഏറെ നാളുകള്‍ക്ക് ശേഷമാണ് പ്രതികരിച്ചത്. ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെയായിരുന്നു മോദിയുടെ പ്രതികരണം.
മണിപ്പുരില്‍ നടക്കുന്നത് വര്‍ഗീയ കലാപമല്ലെന്നും ഗോത്രസംഘര്‍ഷമാണെന്നുമുളള നിലപാട് രാജ്യസഭയിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ മോദി ആവര്‍ത്തിച്ചു. രാജ്യസഭയിലും പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു മോദിയുടെ മറുപടി പ്രസംഗം. ജനഹിതം അംഗീകരിക്കാന്‍ പലരും ഇപ്പോഴും തയ്യാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മോദി പ്രതിപക്ഷത്തെ പരിഹസിച്ചു. ഭരണഘടനയുളളതുകൊണ്ടാണ് താന്‍ മൂന്നാം തവണയും ഇവിടെയിരിക്കുന്നതെന്നും മോദി പറഞ്ഞു. എന്നാല്‍ മോദി കളളം പറയുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചും നടുത്തളത്തിലിറങ്ങിയും പ്രതിഷേധിച്ചു.
പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചെയര്‍മാന്‍ അനുമതി നല്‍കിയില്ല. ഇതോടെ പ്രതിപക്ഷം മോദിയുടെ പ്രസംഗം പൂര്‍ത്തിയാക്കും മുമ്പ് സഭ വിട്ടിറങ്ങുകയായിരുന്നു. സഭയില്‍ തെറ്റായ കാര്യങ്ങളും കളളങ്ങളും പറയുന്നതിനാലാണ് ഇറങ്ങിപ്പോന്നതെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ തന്നെ നന്ദിപ്രമേയ ചര്‍ച്ച രാജ്യസഭയും പാസാക്കി. നരേന്ദ്രമോദിയുടെ രണ്ട് മണിക്കൂര്‍ നീണ്ട മറുപടി പ്രസംഗത്തോടെ രാജ്യസഭയും നടപടികള്‍ പൂര്‍ത്തിയാക്കി അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here