വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത് 2219.033 കോടി രൂപയുടെ സഹായാഭ്യര്‍ത്ഥനയാണെന്നും ദുരന്ത പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക ആവശ്യപ്പെട്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
സഹായ അഭ്യര്‍ത്ഥനയില്‍ ചട്ടപ്രകാരമുള്ള നടപടികള്‍ പുരോഗമിക്കുന്നതായും കേന്ദ്രം അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ സഹായ അഭ്യര്‍ത്ഥന നടത്തിയത് നവംബര്‍ 13നെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ദുരന്ത പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 2219.033 കോടി രൂപയുടെ സഹായാഭ്യര്‍ത്ഥന നൽകിയതായി കേന്ദ്രം സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി. സഹായ അഭ്യര്‍ത്ഥനയില്‍ ചട്ടപ്രകാരമുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സത്യവാങ്ങ്മൂലത്തിലുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ സഹായ അഭ്യര്‍ത്ഥന നടത്തിയത് നവംബര്‍ 13 ന് മാത്രമാണെന്ന വിചിത്രവാദവും കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചു. 153.46 കോടി രൂപയുടെ സഹായത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം നൽകി എന്നാണ് സത്യവാങ്ങ്മൂലത്തിൽ .പറയുന്നത്.
നവംബര്‍ 16ന് ചേര്‍ന്ന കേന്ദ്ര ഉന്നതതല സമിതി യോഗത്തിന്റേതാണ് തീരുമാനം. എന്നാൽ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ബാക്കിയുള്ള തുകയുടെ 50 ശതമാനത്തിൽ ഇത് അഡ്ജസ്റ്റ് ചെയ്യുമെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു. ദുരന്ത നിവാരണ മേഖലയില്‍ സഹായമെത്തിച്ചതിനുള്ള വ്യോമ സേനയുടെ ചെലവിന് അംഗീകാരം നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെ ക്ലെയിം അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കുമെന്നും സത്യവാങ്മൂലത്തിലുണ്ട്. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, കെ വി ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്.
കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ രണ്ടാഴ്ചക്കകം നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിന് കോടതി നിർദ്ദേശം നൽകിയിരുന്നു. കോടതി നിർദേശ പ്രകാരം വൈകി നൽകിയ സത്യവാങ്ങ്മൂലത്തിലും വ്യക്തതയോടെ നിലപാട് പറയാൻ കേന്ദ്രം തയ്യാറായില്ല. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here