“വോട്ട് ജിഹാദാണോ, രാമരാജ്യമാണോ വേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കൂ”; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീണ്ടും വിദ്വേഷ പ്രസംഗവുമായി മോദി

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീണ്ടും വിദ്വേഷ പ്രസംഗവുമായി നരേന്ദ്രമോദി. വോട്ട് ജിഹാദാണോ, രാമരാജ്യമാണോ വേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്ന് നരേന്ദ്രമോദി. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും നടത്തിയ പൊതുറാലികളിലായിരുന്നു പ്രധാനമന്ത്രി വര്‍ഗീയ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചത്.

മൂന്നാം ഘട്ട വോട്ടെടുപ്പ് ദിനത്തിലും വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ വിദ്വേഷ പ്രസംഗം മോദി ആവര്‍ത്തിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വോട്ട് ജിഹാദാണോ, രാമരാജ്യമാണോ വേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്ന് നരേന്ദ്രമോദി.

Also Read : സര്‍ക്കാരിനെ പിന്തുണച്ച 3 സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

തീവ്രവാദ ആക്രമണങ്ങളില്‍ കോണ്‍ഗ്രസ് പാക്കിസ്ഥാനൊടൊപ്പമാണെന്നും മോദി ആരോപിച്ചു. പാക് തീവ്രവാദികള്‍ക്ക് കോണ്‍ഗ്രസ് ക്ലിന്‍ ചിറ്റ് നല്‍കുയാണെന്നും മോദി. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ത്വരിതഗതിയില്‍ പെരുമാറ്റച്ചട്ട നടപടികള്‍ സ്വീകരിക്കുന്ന തെരഞ്ഞടുപ്പ് കമ്മീഷന്‍ മോദിയുടെ വിദ്വേഷപ്രസംഗത്തില്‍ പരാതികള്‍ ലഭിച്ചിട്ടും ഇപ്പോഴും മൗനം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News