പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; പാലക്കാട് റോഡ് ഷോയിൽ പങ്കെടുക്കും

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട് എത്തും. രാവിലെ കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം എത്തുന്ന മോദി, പാലക്കാട് നഗരത്തിൽ റോഡ് ഷോ നടത്തും. ഹെഡ് പോസ്റ്റ് ഓഫീസ് വരെ ഒന്നരകിലോമീറ്റര്‍ റോഡ് ഷോയിലാണ് മോദി പങ്കെടുക്കുക.

Also read:പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാൻ എത്തുന്ന മോദിയ്‌ക്കൊപ്പം, മലപ്പുറം, പൊന്നാനി സ്ഥാനാര്‍ത്ഥികളും റോഡ് ഷോയില്‍ അണിനിരക്കും. എന്നാൽ ആലത്തൂരിലെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആലത്തൂരിലെ സ്ഥാനാർത്ഥിയുടെ പേരിന് പകരം എൻഡിഎ സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്നാവും മോദി അഭ്യർഥിക്കുക. റോഡ് ഷോ പൂര്‍ത്തിയാക്കി മോദി ഹെലികോപ്റ്ററിൽ സേലത്തേക്ക് മടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News