മോദി ഡിസാസ്റ്റർ ടൂറിസ്റ്റ്, മലയാളിയുടെ കണ്ണീരു കണ്ട് ആസ്വദിക്കുന്ന മാനസികാവസ്ഥയാണ് മോദിയുടേത്; എം സ്വരാജ്

പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസാസ്റ്റർ ടൂറിസ്റ്റാണെന്നും തകർന്ന വയനാടിനെയും മലയാളിയുടെ കണ്ണീരിനെയും കണ്ട് ആസ്വദിക്കുന്ന മാനസികാവസ്ഥയാണ് മോദിക്കെന്നും എം. സ്വരാജ് പറഞ്ഞു. എൽഡിഎഫ് കേന്ദ്ര സർക്കാരിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി വയനാട്ടിൽ എത്തിയപ്പോൾ മനുഷ്യനായോ എന്ന് എല്ലാവരും ചിന്തിച്ചു പോയി.

ALSO READ: കേന്ദ്രത്തിന് കേരളത്തോട് അസഹിഷ്ണുത, നരേന്ദ്രമോദി മൂന്നര കോടി മലയാളികളെ അപമാനിക്കുന്നു; ഇ പി ജയരാജൻ

പക്ഷേ, ആർഎസ്എസിന് ഒരിക്കലും മനുഷ്യനാകാൻ കഴിയില്ലെന്ന് ഇപ്പോൾ തെളിഞ്ഞെന്നും എം. സ്വരാജ് പറഞ്ഞു. ഒരു ചില്ലിക്കാശിൻ്റെ സഹായം പോലും വയനാടിന് കിട്ടിയിട്ടില്ലെന്നും രാഷ്ട്രീയമായ പകപോക്കലാണ് കേന്ദ്രം കേരളത്തോട് ചെയ്തതെന്നും മനുഷ്യരൂപം മാത്രമേ മോദിക്കുള്ളൂ, മനുഷ്യൻ്റെ ഹൃദയമില്ലെന്നും എം. സ്വരാജ് പറഞ്ഞു.

ALSO READ: ഹിന്ദുസ്ഥാൻ പെട്രോളിയം ഗോഡൗണിലുണ്ടായ ഇന്ധന ചോർച്ച അടിയന്തിര നടപടി സ്വീകരിക്കുവാൻ നിർദേശം നൽകി മന്ത്രി എ കെ ശശീന്ദ്രൻ

തുടർന്ന് വയനാട് എംപി പ്രിയങ്കാഗാന്ധിക്കെതിരെയും എം. സ്വരാജ് പ്രതികരിച്ചു. പ്രിയങ്കാഗാന്ധി കേന്ദ്രത്തിനെയും സംസ്ഥാനത്തെയും ഒരുപോലെ കുറ്റപ്പെടുത്തുകയാണെന്നും സ്ഥിര ബുദ്ധിയുള്ളവർ അങ്ങനെ ചെയ്യില്ലെന്നും എം. സ്വരാജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News